Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീസസിന് ഹാട്രിക്; സെവ്വിയയുടെ വല നിറച്ച് ഗണ്ണേഴ്സിന് എമിറേറ്റ്‌സ് കപ്പ്

text_fields
bookmark_border
ജീസസിന് ഹാട്രിക്; സെവ്വിയയുടെ വല നിറച്ച് ഗണ്ണേഴ്സിന് എമിറേറ്റ്‌സ് കപ്പ്
cancel

ലണ്ടന്‍: എതിരില്ലാത്ത ആറു ഗോളുകൾക്ക് സെവ്വിയയെ തകർത്ത് എമിറേറ്റ്‌സ് കപ്പ് സ്വന്തമാക്കി ആഴ്‌സണല്‍. അടുത്തിടെ ക്ലബിലെത്തിയ ബ്രസീലിയന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ജീസസ് ഹാട്രിക്കുമായി കളം നിറഞ്ഞു. ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പത്താം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സാക്കയാണ് ഗണ്ണേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത്. ഇതിന്റെ ആഘാതം മാറും മുമ്പ് 13ാം മിനിറ്റില്‍ ജീസസും സെവിയ്യന്‍ വലകുലുക്കി. രണ്ട് മിനിറ്റിന് ശേഷം ജീസസിന്റെ രണ്ടാം ഗോളുമെത്തി. 19ാം മിനിറ്റില്‍ വീണ്ടും വല കുലുക്കി സാക്ക ലീഡ് നാലായി ഉയര്‍ത്തി.

രണ്ടാം പകുതിയില്‍ സെവിയ്യ പ്രതിരോധം ശക്തമാക്കിയെങ്കിലും 77ാം മിനിറ്റില്‍ ജീസസ് ഒരിക്കൽ കൂടി പന്ത് വലയി​ലെത്തിച്ച് ഹാട്രിക് പൂർത്തിയാക്കി. 88ാം മിനിറ്റില്‍ എഡ്ഡി എന്‍കെറ്റി ഗോള്‍ പട്ടിക പൂർത്തിയാക്കി. മത്സരത്തില്‍ 52 ശതമാനവും ബാൾ കൈവശം വെച്ചത് സെവിയ്യയായിരുന്നെങ്കിലും മുന്നേറ്റത്തില്‍ പിഴച്ചു. മറുവശത്ത് ഗണ്ണേഴ്സ് തൊടുത്തുവിട്ട 21 ഷോട്ടുകളില്‍ 12ഉം ടാര്‍ഗറ്റിലേക്കായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hat-trick for Jesus; The Emirates Cup for the Gunners
Next Story