Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പറഞ്ഞാൽ ഞാൻ പോകും'; യുനൈറ്റഡിലെ തന്റെ ഭാവി വ്യക്തമാക്കി ഹാരി മഗ്വെയർ

text_fields
bookmark_border
പറഞ്ഞാൽ ഞാൻ പോകും; യുനൈറ്റഡിലെ തന്റെ ഭാവി വ്യക്തമാക്കി ഹാരി മഗ്വെയർ
cancel

ടീമിലെ ഭാവി വ്യക്തമാക്കി മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഇംഗ്ലീഷ് ഡിഫൻഡർ ഹാരി മഗ്വെയർ. ഓൾഡ് ട്രാഫോർഡിലെ താരത്തിന്റെ ഭാവിയെ കുറിച്ച് അഭ്യൂഹങ്ങൾ പരക്കെയാണ് മഗ്വെയറിന്റെ തുറന്നുപറച്ചിൽ. താരത്തെ വാങ്ങുവാൻ ശ്രമിക്കുന്ന ക്ലബ്ബുകളെ യുനൈറ്റഡ് നോക്കുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

തനിക്ക് ഒരു വർഷത്തെ കരാർ ഓപ്ഷനായിട്ട് ഉണ്ടെന്നും എന്നാൽ യുനൈറ്റഡ് ടീമിൽ നിന്നും പോകാൻ ആവശ്യപ്പെട്ടാൽ പോകുമെന്നുമാണ് താരം അറിയിച്ചത്.

'എനിക്ക് ഒരു വർഷത്തെ കരിയർ കൂടെ ബാക്കിയുണ്ട്. എന്നാൽ ടീമിന് എന്നെ ആവശ്യമില്ലെന്ന് പറഞ്ഞാൽ മറ്റ് ക്ലബ്ബിലേക്ക് പോകാൻ ഞാൻ തയ്യാറാണ്. എന്നാൽ അത് ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല. അതിനാൽ ഇവിടെ ട്രോഫികൾ ജയിക്കുന്നതിനെ പറ്റിയാണ് ഇപ്പോൾ ശ്രദ്ധ,' മഗ്വെയർ പറഞ്ഞു.

മിററിന്റെ റിപ്പോർട്ട് പ്രകാരം മഗ്വെയറിനെ വാങ്ങാൻ ഇറ്റലിയിൽ ക്ലബ്ബുകളുണ്ട്. ലെനി യോറോയെ പോലുള്ള യുവ ഡിഫൻഡർമാരെ ടീമിലെത്തിച്ച യുനൈറ്റഡ് മഗ്വെയറിനെ വിൽക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Harry Maguire talks about his future in Manchester United.
Next Story