Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഈ സീസണിൽ ടോട്ടൻഹാം...

ഈ സീസണിൽ ടോട്ടൻഹാം വിടില്ലെന്ന്​ കെയ്​ൻ

text_fields
bookmark_border
harry kane
cancel

ല​ണ്ട​ൻ: ​യൂ​റോ​പ്പി​ലെ ഫു​ട്​​ബാ​ൾ കൈ​മാ​റ്റ ച​ർ​ച്ച​യി​ൽ ഇ​ത്ത​വ​ണ ഏ​റെ ഉ​യ​ർ​ന്നു​കേ​ട്ട പേ​രാ​യി​രു​ന്നു ടോ​ട്ട​ൻ​ഹാം ഹോ​ട്​​സ്​​പ​റി​െൻറ ഇം​ഗ്ലീ​ഷ്​ സ്​​ട്രൈ​ക്ക​ർ ഹാ​രി കെ​യ്​​നി​േ​ൻ​റ​ത്. മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യി​​ലേ​ക്ക്​ വ​ൻ​തു​ക​ക്ക്​ കെ​യ്​​ൻ കൂ​ടു​മാ​റി​യേ​ക്കു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ളെ​ങ്കി​ലും ടോ​ട്ട​ൻ​ഹാം ത​ങ്ങ​ളു​ടെ മി​ന്നും​താ​ര​ത്തെ പൊ​ന്നും​വി​ല​ക്കും വി​ട്ടു​കൊ​ടു​ക്കാ​ൻ ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല.

ഇ​തോ​ടെ ഈ ​സീ​സ​ണി​ൽ ടോ​ട്ട​ൻ​ഹാം വി​ടി​ല്ലെ​ന്ന്​ കെ​യ്​​ൻ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. 'ഞാ​ൻ ഈ ​കൈ​മാ​റ്റ ജാ​ല​ക​ത്തി​ൽ ടോ​ട്ട​ൻ​ഹാം വി​ടി​ല്ല. ക്ല​ബി​നാ​യി നൂ​റു​ശ​ത​മാ​നം അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ പ​ന്തു​ത​ട്ടും' -കെ​യ്​​ൻ വ്യ​ക്ത​മാ​ക്കി. 12 വ​ർ​ഷ​മാ​യി ടോ​ട്ട​ൻ​ഹാ​മി​നൊ​പ്പ​മു​ള്ള 28കാ​ര​ൻ 2014-15 സീ​സ​ൺ മു​ത​ൽ ടീ​മി​െൻറ പ്ര​ധാ​ന ഗോ​ൾ​നേ​ട്ട​ക്കാ​ര​നാ​ണ്.

ക​ഴി​ഞ്ഞ സീ​സ​ണി​ല​ട​ക്കം മൂ​ന്നു ത​വ​ണ പ്രീ​മി​യ​ർ ലീ​ഗി​ലെ ടോ​പ്​​സ്​​കോ​റ​റും. 243 പ്രീ​മി​യ​ർ ലീ​ഗ്​ മ​ത്സ​ര​ങ്ങ​ളി​ൽ ക്ല​ബി​നാ​യി 166 ഗോ​ൾ നേ​ടി​യി​ട്ടു​ണ്ട്​ ഇം​ഗ്ല​ണ്ട്​ ദേ​ശീ​യ ടീം ​നാ​യ​ക​ൻ​കൂ​ടി​യാ​യ കെ​യ്​​ൻ. പ​ക്ഷേ, ക്ല​ബ്​ ത​ല​ത്തി​ൽ ഒ​രു ട്രോ​ഫി​പോ​ലും കെ​യ്​​നി​െൻറ ഷോ​കേ​സി​ലി​ല്ല. ടോ​ട്ട​ൻ​ഹാ​മി​െൻറ അ​വ​സാ​ന കി​രീ​ടം 2008ലെ ​ലീ​ഗ്​ ക​പ്പാ​ണ്. ലീ​ഗ്​ കി​രീ​ടം അ​വ​സാ​നം സ്വ​ന്ത​മാ​ക്കി​യ​താ​വ​​ട്ടെ 1961ലും.

​കെ​യ്​​നി​നാ​യി 15 കോ​ടി യൂ​റോ വ​രെ ന​ൽ​കാ​ൻ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി ത​യാ​റാ​യി​രു​ന്നു. എ​ന്നാ​ൽ, ആ ​തു​ക​ക്കും താ​ര​​ത്തെ ന​ൽ​കാ​നാ​വി​ല്ലെ​ന്ന്​ ടോ​ട്ട​ൻ​ഹാം വ്യ​ക്ത​മാ​ക്കി. 2024 വ​രെ ക​രാ​റു​ള്ള കെ​യ്​​നി​ന്​ അ​തി​നെ​ക്കാ​ൻ മൂ​ല്യം ക​ൽ​പി​ക്കു​ന്ന​താ​യും ത​ൽ​ക്കാ​ലം താ​ര​ത്തെ വി​ൽ​ക്കു​ന്നി​ല്ലെ​ന്നും ക്ല​ബ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

ട്രാ​ൻ​സ്​​ഫ​റി​ന്​ സ​മ്മ​ർ​ദം ചെ​ലു​ത്താ​നെ​ന്നോ​ളം ക്ല​ബി​നൊ​പ്പ​മു​ള്ള പ​രി​ശീ​ല​ന​ത്തി​ൽ​നി​ന്ന്​ ഇ​ട​ക്ക്​ മാ​റി​നി​ന്ന കെ​യ്​​നി​നെ പ്രീ​മി​യ​ർ ലീ​ഗി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ക്കെ​തി​രെ ടോ​ട്ട​ൻ​ഹാം ഇ​റ​ക്കി​യി​രു​ന്നി​ല്ല. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പ​ക​ര​ക്കാ​ര​നാ​യാ​ണ്​ ക​ളി​പ്പി​ച്ച​ത്. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ്​ സീ​സ​ണി​ൽ ക്ല​ബ്​ വി​ടി​ല്ലെ​ന്ന്​ കെ​യ്​​ൻ പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballHarry KaneTottenham Hotspur
News Summary - Harry Kane confirms he will be staying at Tottenham
Next Story