ജർമനിയുടെ ചുമതല ഏറ്റെടുത്ത് ഹാൻസി ഫ്ലിക്
text_fieldsബർലിൻ: മുൻ ലോകചാമ്പ്യന്മാരായ ജർമനിയെ വരുന്ന യൂറോ കപ്പിനും ഖത്തർ ലോകകപ്പിനും ഒരുക്കാൻ ഉത്തരവാദിത്തം ചുമലിലേറ്റി മുൻ ബയേൺ മ്യൂണിക് കോച്ച് ഹാൻസി ഫ്ലിക്. ജർമൻ സോക്കർ ഫെഡറേഷനുമായി ചൊവ്വാഴ്ച ഫ്ലിക് കരാറിൽ ഒപ്പുവെച്ചു. മൂന്നു വർഷത്തേക്കാണ് കരാർ. ജർമനിയെ ലോക ചാമ്പ്യന്മാരാക്കിയ കോച്ച് യോആഹിം ലോയ്വുമായി പലതാരങ്ങളും പിണങ്ങിയതോടെ, യൂറോ കപ്പിനായി പുതിയ കോച്ച് വരുമെന്ന് നേരത്തേ ജർമൻ സോക്കർ ഫെഡറേഷൻ സൂചന നൽകിയിരുന്നു. ബയേൺ മ്യൂണികിൽനിന്ന് ഫ്ലിക് പടിയിറങ്ങുമെന്നായതോടെ, ഫെഡറേഷന് പുതിയ കോച്ചിനെ കൂടുതൽ അന്വേഷിക്കേണ്ടിവന്നതുമില്ല. നേരത്തേ 2006 മുതൽ 2014 വരെ ലോയ്വിെൻറ അസിസ്റ്റൻറായും ഫ്ലിക് പ്രവർത്തിച്ചിട്ടുണ്ട്. ഏഴു കിരീടങ്ങൾ ബയേൺ അക്കൗണ്ടിലെത്തിച്ചു. കഴിഞ്ഞ സീസണിലും ഈ സീസണിലുമായി ബുണ്ടസ് ലിഗ, ചാമ്പ്യൻസ് ലീഗ്, ജർമൻ കപ്പ്, ജർമൻ സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ്ബ് ലോകകപ്പ് കിരീടങ്ങളാണ് ബയേൺ ഫ്ലിക്കിനു കീഴിൽ സ്വന്തമാക്കിയത്.
യൂറോ കപ്പിനുള്ള ജർമൻ ടീമിനെ നേരേത്ത പ്രഖ്യാപിച്ചിരുന്നു.

