
എഫ്.എ കപ്പ് വിജയാഘോഷത്തിനിടെ ഫലസ്തീനി പതാകയേന്തി െലസ്റ്റർ താരങ്ങളുടെ ഐക്യദാർഢ്യം
text_fieldsലണ്ടൻ: ചരിത്രം കുറിച്ച് ആദ്യമായി എഫ്.എ കപ്പ് മാറോടുചേർത്ത ലെസ്റ്റർ സിറ്റി വെംബ്ലി മൈതാനത്ത് ആഘോഷം കൊഴുപ്പിക്കുന്നതിനിടെ ഫലസ്തീനി പതാക വഹിച്ച് രണ്ട് ടീമംഗങ്ങൾ. വെസ്ലി ഫോഫാന, ഹംസ ചൗധരി എന്നിവരാണ് മൈതാനത്തിനു ചുറ്റും ഫലസ്തീനികൾക്ക് ഐക്യദാർഢ്യമർപ്പിച്ച് പതാക കൈയിലേന്തി നടന്നുനീങ്ങിയത്.
ഗസ്സയിൽ മരണം വർഷിച്ച് ഇസ്രായേലി ബോംബറുകൾ ആക്രമണം കനപ്പിക്കുന്നതിനിടെയായിരുന്നു ഇംഗ്ലണ്ടിൽ ചെൽസിയും ലെസ്റ്ററും തമ്മിലെ എഫ്.എ കപ് കലാശപ്പോരാട്ടം. ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച് കപ്പടിച്ച ലെസ്റ്റർ ആദ്യമായാണ് ഇൗ കിരീടം സ്വന്തമാക്കുന്നത്. 1969നു ശേഷം ആദ്യ ഫൈനലും.
20 കാരനായ ഫോഫാന കളിയിലുടനീളം ലെസ്റ്റർ പ്രതിരോധത്തിന്‍റെ നെടുംതൂണായിരുന്നു. 23കാരനായ ചൗധരി അവസാന 10 മിനിറ്റിൽ ഇറങ്ങി. ചൗധരി ഇംഗ്ലണ്ടിനും ഫോഫാന ഫ്രാൻസിനും അണ്ടർ 21 താരമായി ഇറങ്ങിയിട്ടുണ്ട്. ലോകം മുഴുക്കെ ഇസ്രായേലി അധിനിവേശത്തിനെതിരെ അണിനിരക്കുേമ്പാൾ കളിമുറ്റത്തും ഐക്യദാർഢ്യവുമായി അണിനിരക്കുന്ന ഫോേട്ടാ വൈറലാണ്. ഇരുവരും മൈതാനത്തുനടന്ന ശേഷം ചൗധരി പതാകയെടുത്ത് തോളിൽ ചുറ്റിനിന്ന ശേഷമാണ് വിജയികൾക്കുള്ള മെഡൽ വാങ്ങാൻ ചെന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
