Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപീ​ര​ങ്കി​പ്പ​ട​യു​ടെ...

പീ​ര​ങ്കി​പ്പ​ട​യു​ടെ കി​രീ​ട​സാ​ധ്യ​ത​ക​ളി​ൽ വീ​ണ്ടും വി​ള്ള​ൽ

text_fields
bookmark_border
പീ​ര​ങ്കി​പ്പ​ട​യു​ടെ കി​രീ​ട​സാ​ധ്യ​ത​ക​ളി​ൽ വീ​ണ്ടും വി​ള്ള​ൽ
cancel

ല​ണ്ട​ൻ: ആ​ഴ്സ​ന​ലി​ന്റെ ദു​ര​ന്ത ച​രി​ത്രം ആ​വ​ർ​ത്തി​ക്കു​മോ? ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ അ​വ​സാ​ന ലാ​പ്പി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ ഫു​ട്ബാ​ൾ ആ​രാ​ധ​ക​രു​ടെ ചോ​ദ്യം ഇ​താ​ണ്. ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ പ​ല​കു​റി കി​രീ​ടം ന​ഷ്ട​മാ​യ ഗ​ണ്ണേ​ഴ്സി​ന് അ​തി​ശ​ക്ത​മാ​യ ഭീ​ഷ​ണി ഉ​യ​ർ​ത്തി​ക്ക​ഴി​ഞ്ഞു മാ​ഞ്ച​സ്റ്റ​ർ സി​റ്റി. ക​ഴി​ഞ്ഞ ദി​വ​സം ഇത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ആ​ഴ്സ​ന​ലി​നെ 2-1ന് ​വീ​ഴ്ത്തി ആ​തി​ഥേ​യ​ർ. ഇ​തോ​ടെ ആ​ഴ്സ​ന​ലി​ന് 70ഉം ​സി​റ്റി​ക്ക് 67ഉം ​പോ​യ​ന്റാ​യി. പീ​ര​ങ്കി​പ്പ​ട​ക്ക് അ​ഞ്ച് മ​ത്സ​ര​ങ്ങ​ളേ ബാ​ക്കി​യു​ള്ളൂ. പെ​പ് ഗ്വാ​ർ​ഡി​യോ​ള​യു​ടെ സം​ഘ​ത്തി​നാ​വ​ട്ടെ ആ​റെ​ണ്ണം കൂ​ടി​യു​ണ്ട്. അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ആ​ഴ്സ​ന​ൽ തോ​ൽ​ക്കു​ക​യും സി​റ്റി ജ​യി​ക്കു​ക​യും ചെ​യ്താ​ൽ ഒ​പ്പ​ത്തി​നൊ​പ്പ​മാ​വും.

2022-23, 23-24, 24-25 സീ​സ​ണു​ക​ളി​ലെ​ല്ലാം ര​ണ്ടാം​സ്ഥാ​ന​ത്താ​ണ് ആ​ഴ്സ​ന​ൽ ഫി​നി​ഷ് ചെ​യ്ത​ത്. 2022-23ൽ ​തു​ട​ർ​ച്ച​യാ​യ 248 ദി​വ​സം ഒ​ന്നാം​സ്ഥാ​ന​ക്കാ​രാ​യി​രു​ന്നു. എ​ന്നാ​ൽ, അ​വ​സാ​ന ആ​ഴ്ച​ക​ളി​ൽ സി​റ്റി മു​ന്നി​ൽ​ക്ക​യ​റി. 2023-24ലും ​ക​ണ്ട​ത് ആ​ഴ്സ​ന​ലി​ന്റെ മേ​ധാ​വി​ത്വം. പ​ക്ഷേ, വെ​റും ര​ണ്ട് പോ​യ​ന്റി​ന് സി​റ്റി​യോ​ടു​ത​ന്നെ കി​രീ​ടം അ​ടി​യ​റ​വ് വെ​ച്ചു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ലി​വ​ർ​പൂ​ളി​ന് പി​റ​കി​ൽ 10 പോ​യ​ന്റ് വ്യ​ത്യാ​സ​ത്തി​ലാ​ണ് ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യ​ത്. 2002-03, 2007-08, 2013-14 സീ​സ​ണു​ക​ളി​ൽ കി​രീ​ട​ത്തി​ന​രി​കി​ലേ​ക്ക് നീ​ങ്ങി താ​ഴോ​ട്ട് വീ​ണ അ​നു​ഭ​വ​മു​ണ്ട് ആ​ഴ്സ​ന​ലി​ന്. ഇ​ക്കു​റി 208ാം ദി​വ​സ​വും ഗ​ണ്ണേ​ഴ്സ് ത​ന്നെ​യാ​ണ് മു​ന്നി​ലു​ള്ള​ത്. എ​ന്നാ​ൽ, വ​രും ദി​വ​സ​ങ്ങ​ൾ അ​ത്ര എ​ളു​പ്പ​മ​ല്ല. ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡ്, ഫു​ൾ​ഹാം, വെ​സ്റ്റ് ഹാം, ​ബേ​ൺ​ലി, ക്രി​സ്റ്റ​ൽ പാ​ല​സ് ടീ​മു​ക​ളെ​യാ​ണ് ഇ​നി നേ​രി​ടാ​നു​ള്ള​ത്. ബേ​ൺ​ലി, എ​വ​ർ​ട്ട​ൻ, ബ്രെ​ന്റ്ഫോ​ഡ്, ബോ​ൺ​മൗ​ത്ത്, ക്രി​സ്റ്റ​ൽ പാ​ല​സ്, ആ​സ്റ്റ​ൻ വി​ല്ല എ​ന്നി​വ​ർ സി​റ്റി​യു​ടെ​യും എ​തി​രാ​ളി​ക​ളാ​യെ​ത്തും. ഫോ​ട്ടോ ഫി​നി​ഷി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​തെ​ന്ന് ചു​രു​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eplArsenal FCMan CityEnglish Premier LeagueArsenal vs Man City
News Summary - Gunners in Trouble: Man City Edges Closer as Arsenal Faces Another Potential Title Collapse
Next Story