Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസിയുടെ...

മെസിയുടെ കുടുംബത്തിന്റെ സൂപ്പർമാർക്കറ്റിന് നേരെ വെടിവെപ്പ്; താരത്തിന് ഭീഷണി സന്ദേശവും

text_fields
bookmark_border
Messi supermarket
cancel

ബ്യൂണസ് അയേഴ്സ്: സൂപ്പർതാരം ലയണൽ മെസിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി അജ്ഞാതരെത്തി സൂപ്പർമാർക്കറ്റിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അർജന്റീന പൊലീസ് അറിയിച്ചു. മെസിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശവും ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്.

മെസി നിങ്ങളെ ഞങ്ങൾ കാത്തിരിക്കുന്നു. മയക്കുമരുന്ന് കച്ചവടക്കാരൻ കൂടിയായ ജാവ്കിൻ നിങ്ങളെ സംരക്ഷിക്കുകയില്ലെന്ന സന്ദേശമെഴുതിയ കടലാസ് ഉപേക്ഷിച്ചാണ് അക്രമിസംഘം മടങ്ങിയത്. നഗരത്തിലെ മേയറായ പാബ്ലോ ജാവ്കിനെ ഉദ്ദേശിച്ചാണ് അക്രമിസംഘം സന്ദേശം നൽകിയത്.

മെസിയുടെ ഭാര്യ അന്റോണേല റോക്കുസോയുടെ ഉടമസ്ഥതയിലുള്ള യുണികോ സൂപ്പർമാർക്കറ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ബ്യൂ​ണസ് അയേഴ്സിൽ നിന്നും 320 കിലോ മീറ്റർ അകലെയാണ് സൂപ്പർമാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. സൂപ്പർമാർക്കറ്റിന്റെ അടഞ്ഞുകിടക്കുന്ന ഇരുമ്പ് വാതിലിന് നേരെ 12ഓളം തവണ അക്രമിസംഘം നിറയൊഴിച്ചുവെന്നാണ് റിപ്പോർട്ട്. അതേസമയം, വിഷയത്തിൽ ലയണൽ മെസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinaLionel Messi
News Summary - Gunmen threaten Messi, shoot up family-owned supermarket
Next Story