Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗൾഫ് കപ്പ്: കുവൈത്തിന്...

ഗൾഫ് കപ്പ്: കുവൈത്തിന് ആദ്യദിനം നിരാശ

text_fields
bookmark_border
Gulf Cup
cancel
camera_alt

കു​വൈ​ത്ത്-​ഖ​ത്ത​ർ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

കുവൈത്ത് സിറ്റി: 25ാമത് അറേബ്യൻ ഗൾഫ് കപ്പിൽ ജയത്തോടെ തുടങ്ങാനുള്ള കുവൈത്തിന്റെ മോഹങ്ങൾക്ക് തിരിച്ചടി. ആദ്യ മത്സരത്തിൽ കുവൈത്ത് ഖത്തറിനോടു തോൽവി വഴങ്ങി. എതിരില്ലാത്ത രണ്ടുഗോളിനാണ് ഖത്തർ വിജയം. മത്സരം തുടങ്ങി 23ാം മിനിറ്റിൽതന്നെ ഖത്തർ മുന്നിലെത്തി. 38ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഖത്തർ വ്യക്തമായ ലീഡ് നേടി. രണ്ടാം പകുതിയിൽ കുവൈത്ത് ഉണർന്നുകളിക്കുകയും മികച്ച നീക്കങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ, ഗോൾ സ്കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടു.

ചൊവ്വാഴ്ച യു.എ.ഇക്കെതിരെയാണ് കുവൈത്തിന്റെ അടുത്തa മത്സരം. വെള്ളിയാഴ്ച ബഹ്റൈനെതിരെ ഗ്രൂപ്പിലെ അവസാന മത്സരവും നടക്കും. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടത്തോടെ അടുത്ത രണ്ടു മത്സരങ്ങളും നിർണായകമാണ്.

ദേ​ശീ​യ പ​താ​ക​യു​മാ​യി കു​വൈ​ത്ത് ഫാ​ൻ​സ് ഇ​റാ​ഖി​ൽ

കുവൈത്തിന്റെ ആദ്യ മത്സരം കാണാൻ നിരവധി ഫുട്ബാൾ പ്രേമികളാണ് ഇറാഖിലേക്ക് ഒഴുകിയത്. ബസ്രയിലെ അൽ മിന ഒളിമ്പിക് സ്റ്റേഡിയം കുവൈത്തിന്റെ നീല നിറത്താൽ നിറഞ്ഞിരുന്നു. കളി കാണാൻ എത്തുന്ന കുവൈത്തി പൗരന്മാരെ ഇറാഖ് വിസ നടപടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുവൈത്തിന്റെ അടുത്ത മത്സരങ്ങൾ കാണാനും ഫാൻസ് ഇറാഖിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnews
News Summary - Gulf Cup-Kuwait vs Qatar
Next Story