Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകളിനിർത്തി ഒച്ചോവ;...

കളിനിർത്തി ഒച്ചോവ; വി​ര​മി​ക്കു​ന്ന​ത് ആ​റ് ലോ​ക​ക​പ്പു​ക​ൾ ക​ളി​ച്ച മെ​ക്സി​ക്ക​ൻ ഗോ​ളി

text_fields
bookmark_border
കളിനിർത്തി ഒച്ചോവ; വി​ര​മി​ക്കു​ന്ന​ത് ആ​റ് ലോ​ക​ക​പ്പു​ക​ൾ   ക​ളി​ച്ച മെ​ക്സി​ക്ക​ൻ ഗോ​ളി
cancel
camera_alt

ഗി​ല്ലെ​ർ​മോ ഒ​ച്ചോ​വ

മെ​ക്സി​കോ സി​റ്റി: ക​രി​മ്പു​ലി​യു​ടെ ജാ​ഗ്ര​ത​യോ​ടെ വ​ല​കാ​ത്ത മെ​ക്സി​ക്ക​ൻ ഗോ​ൾ​കീ​പ്പ​ർ ഗി​ല്ലെ​ർ​മോ ഒ​ച്ചോ​വ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തി​ന് ക്ല​ബു​ക​ൾ​ക്കും ഇ​നി ക​ളി​ക്കി​ല്ലെ​ന്ന് 41കാ​ര​നാ​യ ഒ​ച്ചോ​വ പ​റ​ഞ്ഞു. 2026 ലോ​ക​ക​പ്പ് ത​ന്റെ അ​വ​സാ​ന ടൂ​ർ​ണ​മെ​ന്റാ​യി​രി​ക്കു​മെ​ന്ന് നേ​ര​ത്തേ താ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ക്ല​ബ് ഫു​ട്ബാ​ളി​ൽ തു​ട​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം. ഫു​ട്ബാ​ളി​നാ​യി എ​ല്ലാം ന​ൽ​കി​യെ​ന്നും വി​ര​മി​ക്കു​ക​യാ​ണെ​ന്നും ഒ​ച്ചോ​വ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തു. ‘ഒ​രു സ്വ​പ്നം എ​ന്നെ ഇ​ത്ര​ത്തോ​ളം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല. അ​ഭി​മാ​ന​ത്തോ​ടെ തി​രി​ഞ്ഞു​നോ​ക്കാ​നും ന​ന്ദി പ​റ​യാ​നും മാ​ത്ര​മേ ക​ഴി​യൂ’’ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​റ് ലോ​ക​ക​പ്പു​ക​ളി​ൽ മെ​ക്സി​കോ ടീ​മി​​ലു​ണ്ടാ​യി​രു​ന്നു ഈ ​താ​രം. 2014, 2018, 2022 ലോ​ക​ക​പ്പു​ക​ളി​ൽ മെ​ക്സി​കോ​യു​ടെ ഒ​ന്നാം ഗോ​ൾ​കീ​പ്പ​റാ​യി​രു​ന്നു.

2004 ഫെ​ബ്രു​വ​രി​യി​ൽ ക്ല​ബ് അ​മേ​രി​ക്ക​യി​ലൂ​ടെ​യാ​ണ് ഒ​ച്ചോ​വ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. 2011ൽ ​ഫ്ര​ഞ്ച് ക്ല​ബ് അ​ജാ​സി​യോ​യി​ലേ​ക്ക് മാ​റി. ഇ​തോ​ടെ യൂ​റോ​പ്പി​ൽ ക​ളി​ക്കു​ന്ന ആ​ദ്യ മെ​ക്സി​ക്ക​ൻ ഗോ​ൾ​കീ​പ്പ​റാ​യി. 2019 മു​ത​ൽ 2022 വ​രെ തി​രി​ച്ചു​വ​ന്നു. ഇ​തി​നി​ടെ മ​ലാ​ഗ, ഗ്രാ​ന​ഡ, സ്റ്റാ​ൻ​ഡേ​ർ​ഡ് ലീ​ജ്, സ​ലെ​ർ​നി​റ്റാ​ന, എ.​വി.​എ​സ് ഫു​ട്‌​ബാ​ൾ, എ.​ഇ.​എ​ൽ ലി​മാ​സോ​ൾ തു​ട​ങ്ങി​യ യൂ​റോ​പ്യ​ൻ ടീ​മു​ക​ൾ​ക്കാ​യി ഗ്ലൗ​സ​ണി​ഞ്ഞു.

മെ​ക്സി​കോ സ​ഹ ആ​തി​ഥേ​യ​രാ​യ ഇ​ത്ത​വ​ണ​ത്തെ ലോ​ക​ക​പ്പി​ൽ റൗ​ൾ റ​ഞ്ച​ലാ​യി​രു​ന്നു മെ​ക്സി​കോ​യു​ടെ ഒ​ന്നാം ഗോ​ളി. ഗ്രൂ​പ് മ​ത്സ​ര​ത്തി​ൽ ചെ​ക് റി​പ്പ​ബ്ലി​ക്കി​നെ​തി​രെ അ​വ​സാ​ന 13 മി​നി​റ്റ് മാ​നേ​ജ​ർ ജാ​വി​യ​ർ അ​ഗ്യു​റെ ഒ​ച്ചോ​വ​യെ ക​ള​ത്തി​ലി​റ​ക്കി​യി​രു​ന്നു. ഫൈ​ന​ൽ വി​സി​ലി​നു​ശേ​ഷം, വി​കാ​ര​ഭ​രി​ത​നാ​യ ഒ​ച്ചോ​വ ത​ന്റെ ക​രി​യ​ർ ആ​രം​ഭി​ച്ച വേ​ദി​യാ​യ എ​സ്റ്റാ​ഡി​യോ ആ​സ്ടെ​ക്ക​യി​ൽ ഗോ​ൾ​പോ​സ്റ്റു​ക​ളി​ൽ ചും​ബി​ച്ചു. തു​ട​ർ​ന്ന് സ​ഹ​താ​ര​ങ്ങ​ളു​ടെ ആ​ലിം​ഗ​നം സ്വീ​ക​രി​ക്കാ​ൻ മു​ട്ടു​കു​ത്തി​യ​ത് വി​കാ​ര​ഭ​രി​ത​മാ​യ രം​ഗ​ങ്ങ​ളാ​ണ് സൃ​ഷ്ടി​ച്ച​ത്. മെ​ക്സി​കോ ആ​റു​ത​വ​ണ കോ​ൺ​ക​കാ​ഫ് കി​രീ​ടം നേ​ടി​യ​പ്പോ​ൾ ഒ​ച്ചോ​വ ടീ​മി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Guillermo Ochoa retires football
Next Story