Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅൻസു ഫാതിക്കെതിരെ...

അൻസു ഫാതിക്കെതിരെ വംശീയാധിക്ഷേപം; സ്​പാനിഷ്​ മാധ്യമത്തിനെതിരെ ഗ്രിസ്​മാൻ

text_fields
bookmark_border
അൻസു ഫാതിക്കെതിരെ വംശീയാധിക്ഷേപം; സ്​പാനിഷ്​ മാധ്യമത്തിനെതിരെ ഗ്രിസ്​മാൻ
cancel

മാഡ്രിഡ്​: ബാഴ്​സലോണയുടെ കൗമാര താരം അൻസു ഫാതിക്കെതിരായ സ്​പാനിഷ്​ മാധ്യമത്തി​െൻറ വംശീയാധിക്ഷേപത്തിനെതിരെ പ്രതികരണവുമായി​ സൂപ്പർതാരം അ​േൻറായിൻ ഗ്രിസ്​മാൻ.

പൊലീസിനെ കാണു​േമ്പാൾ ഓടുന്ന കറുത്ത വർഗക്കാരനായ തെരുവുകച്ചവടക്കാര​നോട് ഉപമിച്ചായിരുന്നു സ്​പാനിഷ്​ മാധ്യമത്തിൽ റിപ്പോർട്ട്​ വന്നിരുന്നു​. കുടിയേറ്റക്കാരനായ ഫാത്തിക്കെതിരായ പരാമർശത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ഇതിനുപിന്നാലെ പ്രതികരണവുമായി സഹതാരം ഗ്രിസ്​മാനെത്തി. ''അൻസു വിശേഷശേഷിയുള്ള കളിക്കാരനാണ്​.അദ്ദേഹം എല്ലാ മനുഷ്യരെയും പോലെ ബഹുമാനം അർഹിക്കുന്നു. വംശീയതയും മോശം രീതികളും വേണ്ട'' -ഗ്രിസ്​മാൻ ട്വിറ്ററിൽ കുറിച്ചു.

ചാമ്പ്യൻസ്​ ലീഗിൽ ഹ​ംഗേറിയൻ ക്ലബായ ഫെറൻവാറോസസിനെ ബാഴ്​സ 5-1 ന്​ തോൽപ്പിച്ച മത്സരത്തിൽ അൻസു ഫാതിയുടെ വകയായിരുന്നു രണ്ടാം ഗോൾ. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിൽ ജനിച്ച ഫാതി സ്പാനിഷ്​ പൗരത്വം സ്വീകരിച്ചിട്ടുണ്ട്​. ബാഴ്​സലോണയു​ടേയും സ്​പെയിനി​െൻറയും ഭാവി വാഗ്​ദാനമായാണ്​ 17കാരൻ അറിയപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GriezmannAnsu FatiFC Barcelona
News Summary - Griezmann shames racist reporting about Fati after Barcelona win in Champions League
Next Story