ഈ ഇലവൻ പൊളിക്കും! ബാലൺ ഡി ഓർ പുരസ്കാര ജേതാക്കളുടെ ലോക ടീം ഇങ്ങനെ
text_fieldsഫുട്ബാൾ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളെ ഒരു ടീമിൽ അണിനിരത്തി ഫില ലോക ഇലവനെ പ്രഖ്യാപിക്കാറുണ്ട്. ഇതിഹാസങ്ങളെല്ലാം ഒരു ടീമിൽ അണിനിരക്കുന്നത് തന്നെ മനോഹര കാഴ്ചയാണ്.
എന്നാൽ, കരിയറിൽ ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ പുരസ്കാരങ്ങൾ നേടിയ കളിക്കാരെ ഉൾപ്പെടുത്തി സംയുക്ത ഇലവനെ അണിനിരത്തുന്നത് ഒന്ന് സങ്കൽപിച്ചു നോക്കു. ഈ ഇലവൻ പൊളിക്കും. താരങ്ങളെല്ലാം ലോക ഫുട്ബാളിലെ അഭിമാന പുരസ്കാരം നേടിയവർ.
ഫുട്ബാൾ ഡാറ്റാ വെബ്സൈറ്റായ ട്രാൻസ്ഫർമാർക്കറ്റ് അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച ബാലൺ ഡി ഓർ ഹെവി ഇലവൻ എങ്ങനെയായിരിക്കുമെന്ന് വിശദമാക്കുന്ന ഒരു ഗ്രാഫിക് പോസ്റ്റ് ചെയ്തിരുന്നു. 28 പേരിൽനിന്നാണ് മികച്ച 11 പേരെ തെരഞ്ഞെടുത്തത്.
മികച്ച ഒരു സ്വപ്ന ടീമിനെ തന്നെയാണ് അവർ അണിനിരത്തിയിരിക്കുന്നത്. ഇതിഹാസങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, സിനദിൻ സിദാൻ, യോഹാൻ ക്രൈഫ് തുടങ്ങിയവരെല്ലാം ടീമിൽ അണിനിരക്കുന്നുണ്ട്.
ടീം ഇങ്ങനെ (ബ്രാക്കറ്റിൽ ബാലൺ ഡി ഓർ പുരസ്കാരങ്ങളുടെ എണ്ണം)
ഗോൾ കീപ്പർ: ലെവ് യാഷിൻ (ഒന്ന്)
സെൻട്രൽ ബാക്ക്: മത്തിയാസ് സമ്മർ (ഒന്ന്)
സെൻട്രൽ ബാക്ക്: ഫ്രാൻസ് ബെക്കൻബോവർ (രണ്ട്)
സെൻട്രൽ ബാക്ക്: ഫാബിയോ കന്നവാരോ (ഒന്ന്)
സെൻട്രൽ ഡിഫൻസീവ് മിഡ്ഫീൽഡർ: ലോതർ മത്തൗസ് (ഒന്ന്)
സെൻട്രൽ മിഡ്ഫീൽഡർ: മിഷേൽ പ്ലാറ്റീനി (മൂന്ന്)
സെൻട്രൽ മിഡ്ഫീൽഡർ: സിനദിൻ സിദാൻ (ഒന്ന്)
റൈറ്റ് മിഡ്ഫീൽഡർ: ലയണൽ മെസ്സി (ഏഴ്)
ലെഫ്റ്റ് മിഡ്ഫീൽഡർ: ക്ര്യിസ്റ്റ്യാനോ റൊണാൾഡോ (അഞ്ച്)
സ്ട്രൈക്കർ: യോഹാൻ ക്രൈഫ് (മൂന്ന്)
സ്ട്രൈക്കർ: മാർക്കോ വാൻ ബാസ്റ്റൻ (മൂന്ന്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

