Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോകുലത്തിന് ഇന്ന്...

ഗോകുലത്തിന് ഇന്ന് രണ്ടാം ഹോം മത്സരം; എ​തി​രാ​ളി സു​ദേ​വ ഡ​ൽ​ഹി എ​ഫ്‌.​സി

text_fields
bookmark_border
ഗോകുലത്തിന് ഇന്ന് രണ്ടാം ഹോം മത്സരം; എ​തി​രാ​ളി സു​ദേ​വ ഡ​ൽ​ഹി എ​ഫ്‌.​സി
cancel
camera_alt

ഗോ​കു​ലം കേ​ര​ള ടീം ​അം​ഗ​ങ്ങ​ൾ പ​യ്യ​നാ​ട്

സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു

മ​ഞ്ചേ​രി: ഐ ​ലീ​ഗ് പോ​യ​ന്റ് ടേ​ബി​ളി​ൽ മു​ന്നേ​റാ​ൻ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ബു​ധ​നാ​ഴ്ച ഇ​റ​ങ്ങും. ആ​റാം റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ സു​ദേ​വ ഡ​ൽ​ഹി എ​ഫ്‌.​സി​യാ​ണ് ആ​തി​ഥേ​യ​രു​ടെ എ​തി​രാ​ളി​ക​ൾ. വൈ​കീ​ട്ട് ഏ​ഴി​ന് പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. തു​ട​ർ​ച്ച​യാ​യ ര​ണ്ട് മ​ത്സ​രം വി​ജ​യി​ച്ച​ശേ​ഷം ര​ണ്ട് സ​മ​നി​ല​യും ഒ​രു തോ​ൽ​വി​യു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് മ​ല​ബാ​റി​യ​ൻ​സ്. ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണി​ലാ​യി ര​ണ്ടു​ത​വ​ണ​യും സു​ദേ​വ എ​ഫ്.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഗോ​കു​ലം ടീം ​ഇ​റ​ങ്ങു​ന്ന​ത്.

എ​ളു​പ്പ​മ​ല്ലെ​ന്ന് പ​രി​ശീ​ല​ക​ൻ

സു​ദേ​വ എ​ഫ്.​സി​യു​മാ​യു​ള്ള ര​ണ്ടാം ഹോം ​മ​ത്സ​രം എ​ളു​പ്പ​മാ​യി​രി​ക്കി​ല്ലെ​ന്ന് ഗോ​കു​ലം കോ​ച്ച് ടി​ച്ചാ​ർ​ഡ് ടോ​വ. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഐ ​ലീ​ഗി​ൽ ഏ​തു​ടീ​മി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത് എ​ളു​പ്പ​മാ​കി​ല്ല. എ​തി​രാ​ളി​ക​ളും ശ​ക്ത​രാ​ണ്. അ​വ​രും മ​ത്സ​ര​ത്തി​ന് മി​ക​ച്ച ത​യാ​റെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നും ടോ​വ പ​റ​ഞ്ഞു. ലീ​ഗി​ൽ ഞ​ങ്ങ​ൾ കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടി​യി​ട്ടി​ല്ല. ഇ​ത് പ​രി​ഹ​രി​ക്കാ​ൻ ക​ഠി​ന​പ്ര​യ​ത്നം ന​ട​ത്തു​ന്നു​ണ്ട്. തു​ട​ർ​ച്ച​യാ​യ നാ​ല് എ​വേ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച​ത് ടീ​മി​നെ സം​ബ​ന്ധി​ച്ച് ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. യാ​ത്ര​ക​ൾ ടീ​മി​ന്റെ പ്ര​ക​ട​ന​ത്തെ​യും ബാ​ധി​ച്ചു. ഹോം ​ഗ്രൗ​ണ്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കോ​ച്ച് കൂ​ട്ടി​ച്ചേ​ർ​ത്തു. തു​ട​ർ​ച്ച​യാ​യ എ​വേ മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം നാ​ട്ടി​ലേ​ക്കെ​ത്തു​ന്ന​ത് ക​ളി​ക്കാ​ർ​ക്ക് ഊ​ർ​ജം പ​ക​രു​മെ​ന്ന് മ​ല​യാ​ളി​താ​രം വി.​എ​സ്. ശ്രീ​ക്കു​ട്ട​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i leagueGokulam
News Summary - Gokulam's second home match today; Opponent Sudeva Delhi F.C
Next Story