ആദ്യ ജയംതേടി ഗോകുലം വനിതകൾ ഇന്ന് ഇറാൻ ക്ലബിനെതിരെ
text_fieldsഅഖബ (ജോർഡൻ): ആദ്യ കളിയിൽ ജോർഡൻ ടീമിനോട് തോൽവി അറിഞ്ഞ ഗോകുലം ജയം തേടി ബുധനാഴ്ച ഇറാനിയൻ ക്ലബായ ഷഹർദാരി സിർജാനു എതിരെ കളത്തിൽ. ഇന്ത്യൻ സമയം രാത്രി 7.30 നു ആണ് മത്സരം. ജോർഡൻ ഫുട്ബാൾ അസോസിയേഷൻ യൂട്യൂബ് ചാനലിൽ കളി തത്സമയം ഉണ്ടായിരിക്കും.
ജോർഡൻ ക്ലബായ അമ്മാൻ എഫ്.സിക്കെതിരെ ആദ്യ മത്സരത്തിൽ 2 -1നായിരുന്നു ഗോകുലത്തിെൻറ തോൽവി. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ടു ഗോൾ വഴങ്ങുകയായിരുന്നു. അതേസമയം, ആദ്യ മത്സരം ഉസ്ബെക്ക് ടീമിനോട് 2 -1 വിജയിച്ചാണ് ഇറാൻ ക്ലബ് ഇറങ്ങുന്നത്. 'ഇനി രണ്ടു മത്സരങ്ങളും പ്രധാനമാണ്. രണ്ടും വിജയിക്കണം. കഴിഞ്ഞ മത്സരത്തിലെ ഒന്ന് രണ്ടു തെറ്റുകളാണ് വിനയായത്' -കോച്ച് പ്രിയ പി.വി പറഞ്ഞു.

