Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈസ്റ്റ് ബംഗാളിനെ തരിപ്പണമാക്കി ഗോകുലം വനിതകൾ തുടങ്ങി

text_fields
bookmark_border
ഈസ്റ്റ് ബംഗാളിനെ തരിപ്പണമാക്കി ഗോകുലം വനിതകൾ തുടങ്ങി
cancel

അഹ്മദാബാദ്: ഇന്ത്യൻ വനിത ലീഗിൽ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സിക്ക് വൻജയത്തോടെ തുടക്കം. ബുധനാഴ്ച ട്രാൻസ്‌സ്റ്റേഡിയയിൽ നടന്ന ഗ്രൂപ് എ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌.സിയെ 8-2ന് തകർത്തു. സബിത്ര ഭണ്ഡാരി അഞ്ചു ഗോളും ഇന്ദുമതി കതിരേശൻ, വിവിയൻ കോനാട് അദ്ജെയ്, ക്യാപ്റ്റൻ ഡാങ്‌മെയ് ഗ്രേസ് എന്നിവർ ഓരോ ഗോളും നേടി.

2, 4, 22, 70, 89 മിനിറ്റുകളിലാണ് സബിത്ര വലകുലുക്കിയത്. ഏഴാം മിനിറ്റിൽ ഇന്ദുമതിയും 77ൽ ഡാങ്‌മെയിയും 79ൽ വിവിയനും സ്കോർ ചെയ്തു. റിമ്പ ഹാൽഡറും തുളസി ഹെംബ്രാമുമാണ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസം കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abhilash makes history; 2nd place in the Golden Globe Boat Race
Next Story