Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വന്തം തട്ടകത്തിൽ ഹാട്രിക് വിജയം ലക്ഷ്യമിട്ട് ഗോകുലം ഇന്നിറങ്ങും

text_fields
bookmark_border
രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയുമായി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം
സ്വന്തം തട്ടകത്തിൽ ഹാട്രിക് വിജയം ലക്ഷ്യമിട്ട് ഗോകുലം ഇന്നിറങ്ങും
cancel

മലപ്പുറം: സ്വന്തം നാട്ടിൽ ഹാട്രിക് വിജയം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്.സി തിങ്കളാഴ്ച രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് ഏഴാം മത്സരത്തിനിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാർ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ ബുധനാഴ്ച നടന്ന മത്സരത്തിൽ സുദേവ ഡൽഹി എഫ്‌.സിയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തോടെയാണ് മലബാറിയൻസിന്‍റെ വരവ്.

സീസണിന്‍റെ തുടക്കത്തിൽ തുടർച്ചയായി രണ്ടു മത്സരങ്ങൾ വിജയിച്ചതിനു ശേഷം ഗോകുലം കുറച്ച് പിന്നോട്ട് പോയെങ്കിലും കഴിഞ്ഞ മത്സരത്തോടെ പഴയ ഊർജം വീണ്ടെടുത്തു. ആറു മത്സരങ്ങളിൽനിന്നായി രണ്ട് ടീമുകൾക്കും 11 വീതം പോയന്റാണുള്ളത്. പോയന്റ് പട്ടികയിൽ മുന്നിൽ വരാൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്.

നവംബർ 12ന് പയ്യനാട്ട് നടന്ന ഉദ്ഘാടന മത്സരത്തിൽ മുഹമ്മദൻസ് സ്പോർട്ടിങ്ങിനെ പരാജയപ്പെടുത്തി മികച്ച തുടക്കമാണ് ഗോകുലത്തിന് ലീഗിൽ ലഭിച്ചത്. തുടർന്ന് നടന്ന മത്സരത്തിൽ ഐസ്വാൾ എഫ്.സിക്കെതിരെ ഗോകുലം വിജയം നേടിയിരുന്നു. മത്സരം യൂറോ സ്പോർട്സ്, ഡി.ഡി സ്പോർട്സ് ചാനലുകളിൽ തത്സമയം ലഭിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gokulam will be aiming for a hat-trick win at home today
Next Story