Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

14 അടിച്ച് ഗോകുലം കേരള

text_fields
bookmark_border
Gokulam kerala
cancel

അഹമ്മദാബാദ്: ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരള ഗോൾമഴയുമായി വിജയ വഴിയിലേക്ക് തിരിച്ചെത്തി. 14 ഗോളുകളാണ് കഹാനി എഫ് സിക്ക് എതിരെ ഗോകുലം ഇന്ന് അടിച്ചുകൂട്ടിയത്. 14-1 നായിരുന്നു ഗോകുലത്തിന്റെ വിജയം.

അഞ്ചു ഗോളടിച്ച സന്ധ്യ രംഗനാഥനാണ് കളിയിലെ താരം. സബിത്ര ഭന്തരി നാലു ഗോളുകളും ഇന്ധുമതി രണ്ടു ഗോളുകളും നേടി. ഒപ്പം ഒരോ ഗോളുമായി ആശ, വിവിയൻ, ഷിൽകി എന്നിവരും ചേർന്ന് സ്കോർ 14 ൽ എത്തിച്ചു.

അവസാന മത്സരത്തിൽ മിസാക യുണൈറ്റഡിനോട് സമനില വഴങ്ങിയതിന്റെ നിരാശയാണ് ഗോൾവർഷത്തോടെ കഹാനി എഫ് സിക്കെതിരെ ഗോകുലം കേര‍ള തീർത്തത്.

അഞ്ചു മത്സരങ്ങൾ പൂർത്തിയായപ്പോൾ 13 പോയിന്റുമായി ഗോകുലം കേരള തന്നെയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. ഇനി മെയ് 9ന് ഗോകുലം കേരള മാതാ രുക്മണി ക്ലബിനെ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gokulam Kerala win against Kahani FC
Next Story