തോറ്റുതോറ്റ് ഗോകുലം; സ്വന്തം മൈതാനത്ത് റയൽ കശ്മീരിനോടും തോൽവി
text_fieldsകോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ റിയൽ കശ്മീർ എഫ്.സിയുടെ ബാസിത് അഹ്മദും ഗോകുലം കേരള എഫ്.സി യുടെ ലബേൽലെഡോയും പന്തിനായുള്ള പോരാട്ടത്തിൽ (ചിത്രം–പി. അഭിജിത്ത്)
കോഴിക്കോട്: വിജയ വഴിയിൽ തിരിച്ചെത്താനാവാതെ മലബാറിയൻസ്. സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് റിയൽ കശ്മീരിനോട് ഗോകുലം കേരള എഫ്.സി പരാജയം ഏറ്റുവാങ്ങിയത്.
തുടർച്ചയായ മൂന്നാമത്തെ തോവിയാണ് ഗോകുലത്തിന്. അവസാന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനോട് ഏറ്റുവാങ്ങിയ തോൽവിയുടെ ക്ഷീണം തീർക്കാമെന്ന പ്രതീക്ഷയിലെത്തിയ ടീമിന്റെ മോഹം തകർത്ത് 52 ാം മിനിറ്റിൽ കശ്മീർ താരം മുഹമ്മദ് ഇനാം വിജയ ഗോൾ നേടി. ഫിനിഷിങ് പോരായ്മകളും ഒത്തിണക്കമില്ലായ്മയും ടീമിന്റെ തോൽവിയിൽ നിർണായകമായി.

