Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകിലുകിലുങ്ങനെ...

കിലുകിലുങ്ങനെ വലകുലുക്കി ഗോകുലം

text_fields
bookmark_border
കിലുകിലുങ്ങനെ വലകുലുക്കി ഗോകുലം
cancel
camera_alt

വ​നി​ത ലീ​ഗ് ഫു​ട്‌​ബാ​ള്‍ മ​ത്സ​ര​ത്തി​ല്‍ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യും ലൂ​ക്ക സോ​ക്ക​ർ ക്ല​ബും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ​നി​ന്ന്

കോ​ഴി​ക്കോ​ട്: ഗോ​ൾ​വ​ല കി​ലു​കി​ലു​ങ്ങ​നെ കു​ലു​ക്കി കേ​ര​ള വ​നി​ത ഫു​ട്ബാ​ൾ ലീ​ഗി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യു​ടെ പ​ട​യോ​ട്ടം തു​ട​രു​ന്നു. ഘാ​ന​ക്കാ​രി വി​വി​യ​ൻ കൊ​നാ​ഡു അ​ദ്ജെ ഒ​രി​ക്ക​ൽ​കൂ​ടി ക​ളം നി​റ​ഞ്ഞ​പ്പോ​ൾ ലൂ​ക്ക സോ​ക്ക​ർ ക്ല​ബി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത 11 ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ഗോ​കു​ലം കു​തി​ച്ച​ത്. ലൂ​ക്ക​യു​ടെ വ​ല​യി​ൽ പ​തി​ച്ച 11 ഗോ​ളു​ക​ളി​ൽ എ​ട്ടെ​ണ്ണ​വും പി​റ​ന്ന​ത് കൊ​നാ​ഡു അ​ദ്ജെ​യു​ടെ കാ​ലു​ക​ളി​ൽ നി​ന്നാ​യി​രു​ന്നു.

ആ​ദ്യ വി​സി​ൽ മു​ത​ൽ എ​തി​ർ ഗോ​ൾ​​മു​ഖ​ത്ത് ഇ​ര​മ്പി​ക്ക​യ​റി​യ ഗോ​കു​ലം എ​തി​രാ​ളി​ക​ളെ നി​ഷ്പ്ര​ഭ​മാ​ക്കി. ര​ണ്ടാം മി​നി​റ്റി​ൽ ത​ന്നെ കൊ​നാ​ഡു അ​ദ്ജെ ഗോ​ൾ​വ​ല കു​ലു​ക്കി. പി​ന്നീ​ട് 6, 22, 31, 33, 45+3, 46 മി​നി​റ്റു​ക​ളി​ലും ലൂ​ക്ക​യു​ടെ ഗോ​ൾ​വ​ല ച​ലി​പ്പി​ച്ച വി​വി​യ​ൻ 60ാം മി​നി​റ്റി​ൽ കോ​ച്ച് ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന് പി​ൻ​വ​ലി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് 52ാം മി​നി​റ്റി​ലും ഗോ​ൾ നേ​ടി​യാ​ണ് മൈ​താ​ന​ത്തെ ത്ര​സി​പ്പി​ച്ച​ത്. 33ാം മി​നി​റ്റി​ൽ മൈ​താ​ന മ​ധ്യ​ത്തു​നി​ന്ന് ഒ​റ്റ​ക്ക് പ​ന്തു​മാ​യി കു​തി​ച്ച് ലൂ​ക്ക ഗോ​ളി വ​ർ​ഷ​യെ ക​ബ​ളി​പ്പി​ച്ച ഗോ​ളാ​യി​രു​ന്നു ഏ​റ്റ​വും ​മ​നോ​ഹ​രം. 32ാം മി​നി​റ്റി​ൽ അ​ഭി​രാ​മി​യും 58ാം മി​നി​റ്റി​ൽ മാ​ന​സ​യും 61ാം മി​നി​റ്റി​ൽ സോ​ണി​യ​യും ഗോ​കു​ല​ത്തി​നാ​യി ഗോ​ൾ നേ​ടി. ആ​ദ്യ പ​കു​തി​യി​ൽ ഏ​ഴും ര​ണ്ടാം പ​കു​തി​യി​ൽ നാ​ലും ഗോ​ളു​ക​ളാ​ണ് ലൂ​ക്ക​യു​ടെ വ​ല​യി​ൽ പ​തി​ച്ച​ത്. പ്ല​യ​ർ ഓ​ഫ് ദി ​മാ​ച്ചും വി​വി​യ​ൻ കൊ​നാ​ഡു അ​ദ്ജെ​യാ​ണ്. സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള മു​ൻ താ​രം സു​ബൈ​ർ അ​ദ്ജെ​യെ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

Show Full Article
TAGS:Gokulam Kerala FC Women's Football League Kerala 
Next Story