Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവനിത ലീഗിൽ ഗോകുലം കേരള...

വനിത ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് തുടർച്ചയായ മൂന്നാം കിരീടം

text_fields
bookmark_border
Gokulam Kerala FC
cancel
camera_alt

ഇന്ത്യൻ വനിത ലീഗ് കിരീടവുമായി ഗോകുലം കേരള എഫ്.സി താരങ്ങളുടെ ആഹ്ലാദം

അ​ഹ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ൻ വ​നി​ത ലീ​ഗി​ൽ മ​ല​ബാ​റി​യ​ൻ​സ് പെ​ൺ​കൊ​ടി​ക​ൾ​ക്ക് ഹാ​ട്രി​ക് കി​രീ​ടാ​ഘോ​ഷം. ട്രാ​ൻ​സ്റ്റേ​ഡി​യ​യി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ കി​ക്ക് സ്റ്റാ​ർ​ട്ട് എ​ഫ്.​സി ക​ർ​ണാ​ട​ക​യെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളി​നാ​ണ് ഗോ​കു​ലം കേ​ര​ള എ​ഫ്.​സി തോ​ൽ​പി​ച്ച​ത്. സ​ന്ധ്യ രം​ഗ​നാ​ഥ​ൻ ഇ​ര​ട്ട ഗോ​ൾ നേ​ടി. അ​ഞ്ചാം മി​നി​റ്റി​ൽ നേ​പ്പാ​ളി സ്ട്രൈ​ക്ക​ർ സ​ബി​ത്ര ഭ​ണ്ഡാ​രി സ്കോ​റി​ങ്ങി​ന് തു​ട​ക്ക​മി​ട്ടു. 22, 57 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു സ​ന്ധ്യ​യു​ടെ ഗോ​ളു​ക​ൾ.

37ാം മി​നി​റ്റി​ൽ ഇ​ന്ദു​മ​തി ക​തി​രേ​ശ​നും വ​ല​കു​ലു​ക്കി. 80ാം മി​നി​റ്റി​ൽ റോ​ജ ദേ​വി പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

കി​ക്ക് സ്റ്റാ​ർ​ട്ടി​ന് ഒ​ര​വ​സ​ര​വും ന​ൽ​കാ​തെ​യാ​യി​രു​ന്നു ഗോ​കു​ല​ത്തി​ന്റെ തേ​രോ​ട്ടം. 29 ഗോ​ളു​മാ​യി സ​ബി​ത്ര ടോ​പ് സ്കോ​റ​റാ​യി. 2019-20, 2021-22 വ​നി​ത ലീ​ഗ് ജേ​താ​ക്ക​ളാ​യി​രു​ന്നു മ​ല​ബാ​റി​യ​ൻ​സ്.

കോ​വി​ഡ് കാ​ര​ണം 2020-21ൽ ​മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നി​ല്ല. ഇ​ത്ത​വ​ണ ഗ്രൂ​പ് എ ​ജേ​താ​ക്ക​ളാ​യാ​യി​രു​ന്നു ഗോ​കു​ല​ത്തി​ന്റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പ്ര​വേ​ശം. ഏ​ഴി​ൽ ആ​റ് മ​ത്സ​ര​ങ്ങ​ളി​ലും മി​ക​ച്ച ജ​യം നേ​ടി​യ​പ്പോ​ൾ മി​സാ​ക യു​നൈ​റ്റ​ഡ് ഗോ​കു​ല​ത്തെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ചു.

ക്വാ​ർ​ട്ട​റി​ൽ ഒ​ഡി​ഷ എ​ഫ്.​സി​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​ണ് തോ​ൽ​പി​ച്ച​തെ​ങ്കി​ൽ സെ​മി​യി​ൽ ഈ​സ്റ്റേ​ൺ സ്പോ​ർ​ടി​ങ് യൂ​നി​യ​നെ​തി​രെ 5-1ന്റെ ​ആ​ധി​കാ​രി​ക ജ​യം നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gokulam Kerala FCwomen's league
News Summary - Gokulam Kerala FC won their third consecutive title in the women's league
Next Story