Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോ​കു​ലം ഇ​ന്ന്​...

ഗോ​കു​ലം ഇ​ന്ന്​ നെ​റോ​ക​ക്കെ​തി​രെ

text_fields
bookmark_border
ഗോ​കു​ലം ഇ​ന്ന്​ നെ​റോ​ക​ക്കെ​തി​രെ
cancel

കൊ​ൽ​ക്ക​ത്ത: ര​ണ്ടു തോ​ൽ​വി​ക​ളു​മാ​യി പ്ര​തി​രോ​ധ​ത്തി​ലേ​ക്കു​ വ​ലി​ഞ്ഞ ഗോ​കു​ലം കേ​ര​ള ഐ ​ലീ​ഗ്​ ഫു​ട്​​ബാ​ളി​ൽ ഇ​ന്ന്​ മ​ണി​പ്പൂ​ർ ടീ​മാ​യ നെ​റോ​ക എ​ഫ്.​സി​ക്കെ​തി​രെ. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ്​ ക​ളി. മൂ​ന്നു ക​ളി​ക​ളി​ൽ​നി​ന്നു മൂ​ന്നു പോ​യ​ൻ​റ്​ നേ​ടി​യ ഗോ​കു​ലം ലീ​ഗ് ടേ​ബി​ളി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണു​ള്ള​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഐ​​സോ​ൾ എ​ഫ്.​സി​യോ​ടും (2-0) ആ​ദ്യ ക​ളി​യി​ൽ ചെ​ന്നൈ സി​റ്റി​യോ​ടും (2-1) തോ​റ്റു​വെ​ങ്കി​ലും വ​ർ​ധി​ച്ച ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​താ​യി​രു​ന്നു മി​ന​ർ​വ പ​ഞ്ചാ​ബി​നെ​തി​രെ നേ​ടി​യ വി​ജ​യം (4-3).

ഘാ​ന താ​ര​ങ്ങ​ളാ​യ ഡെ​ന്നി​സ് അ​ന്ട​വി, ഫി​ലി​പ്പ് അ​ഡ്‌​ജ എ​ന്നി​വ​രി​ലാ​ണ് ഗോ​കു​ല​ത്തി​െൻറ പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ വ​ർ​ഷം ഗോ​കു​ല​ത്തി​നു​വേ​ണ്ടി ക​ളി​ച്ച ന​ഥാ​നി​യാ​ൽ ഗാ​ർ​ഷ്യ നെ​റോ​ക​യോ​ടൊ​പ്പ​മാ​ണ് ഈ ​പ്രാ​വ​ശ്യം ക​ളി​ക്കു​ന്ന​ത്. നാ​ലു​​പോ​യ​ൻ​റു​മാ​യി അ​ഞ്ചാം സ്​​ഥാ​ന​ത്താ​ണ്​ ടീം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neroca FCGokulam Kerala FC
Next Story