ഐ ലീഗ്: ഗോകുലം ഇന്ന് പഞ്ചാബിനെതിരെ
text_fieldsകൊൽക്കത്ത: ഐ ലീഗ് രണ്ടാം ഘട്ടത്തിൽ കിരീടം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്.സി ഇന്നിറങ്ങും. ഏഴു മത്സരങ്ങളിൽ അപരാജിത കുതിപ്പുമായി എത്തിയ പഞ്ചാബ് എഫ്.സിയാണ് കേരള ടീമിെൻറ എതിരാളികൾ.
ആദ്യ ഘട്ടത്തിൽ പഞ്ചാബിനെ ഗോകുലം 4-3ന് തോൽപിച്ചിരുന്നു. ഈ ആത്മവിശ്വാസം ഗോകുലത്തിന് കൈമുതലായുണ്ട്. ഒന്നാം സ്ഥാനക്കാരായ ചർച്ചിൽ ബ്രദേഴ്സിനേക്കാൾ ആറു പോയൻറ് പിറകിലാണ് ഗോകുലം.
ഇന്ന് ജയിച്ചു തുടങ്ങിയാൽ മാത്രമേ ഗോകുലത്തിന് പ്രതീക്ഷയുള്ളൂ. പഞ്ചാബ് എഫ്.സി 18 പോയൻറുമായി രണ്ടാം സ്ഥാനത്തുമാണ്.
'ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ ഗോകുലത്തിനു കിരീട പ്രതീക്ഷയുണ്ട്. അത്കൊണ്ടുതന്നെ ഞങ്ങൾ എല്ലാ മത്സരങ്ങളും ജയിക്കാനുറച്ചാണ് ഇറങ്ങുന്നത്' -ഗോകുലം കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ് പറഞ്ഞു.