Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.പി.എൽ: ഗോകുലം സെമിയിൽ; യുനൈറ്റഡിനും ജയം
text_fieldsbookmark_border
കൊച്ചി: കേരള പ്രീമിയർ ലീഗിൽ എം.എ അക്കാദമിയെ വീഴ്ത്തി കേരള യുനൈറ്റഡ് ഗ്രൂപ് 'ബി'യിൽ ഒന്നാമത്. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 3-0ത്തിനാണ് കേരള യുനൈറ്റഡ് എം.എ അക്കാദമിയെ വീഴ്ത്തിയത്. ഒമ്പത് പോയൻറുമായി യുനൈറ്റഡാണ് ഒന്നാം സ്ഥാനത്ത്.
തൃശൂരിൽ നടന്ന ഗ്രൂപ് 'എ' മത്സരത്തിൽ ഗോകുലം കേരള, കേരള പൊലീസിനെ 4-1ന് തകർത്തു. സലിയു ഗ്വിൻഡോ ഇരട്ട ഗോൾ നേടി. ഗ്രിറ്റി ഗ്രാഷ്യസ്, ലാൽ റിൻസുവാല എന്നിവരും സ്കോർ ചെയ്തു. ഗോകുലം 12 പോയൻറുമായി സെമിയിൽ കടന്നു.
Next Story

