Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാസ്കോയെ മുക്കി ഗോകുലം
text_fieldsbookmark_border
കോഴിക്കോട്: കോര്പറേഷന് ഇ.എം.എസ് സ്റ്റേഡിയത്തില്‍ കേരള വനിത ലീഗ് ഫുട്ബാള്‍ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ഗോകുലം കേരള എഫ്.സി, ബാസ്കോ എഫ്.സിയെ തകർത്തു.
ഗോകുലത്തിന്റെ വിവിയന്‍ കൊനെഡു അഡ്ജെയ 23, 51 മിനിറ്റുകളിലായി രണ്ടു ഗോളുകള്‍ നേടി. 71ാം മിനിറ്റിൽ ഹര്മിലന് കൗറിന്റെ മറ്റൊരു ഗോള്‍ കൂടി പട്ടിക തികച്ചു. (3-0).
രണ്ടാം പകുതിയിൽ മഴയാണ് കളിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ ഗോകുലത്തിന്റെ പ്രതിരോധനിര ഭേദിച്ച് മുന്നേറാന്‍ ബാസ്കോയ്ക്കായില്ല. സെപ്റ്റംബര്‍ 11ന് നടക്കുന്ന അടുത്ത മത്സരത്തിൽ എമിറേറ്റ്സ് എസ്. സിയും ഗോകുലം കേരള എഫ്.സിയും ഏറ്റുമുട്ടും.
Next Story

