Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒടുവിൽ ജർമനി ജയിച്ചു;...

ഒടുവിൽ ജർമനി ജയിച്ചു; നേഷൻസ്​ ലീഗിൽ ജർമനിക്ക്​ ആദ്യ ജയം

text_fields
bookmark_border
ഒടുവിൽ ജർമനി ജയിച്ചു; നേഷൻസ്​ ലീഗിൽ ജർമനിക്ക്​ ആദ്യ ജയം
cancel

കിയവ്​ (യുക്രെയ്​ൻ): ഒരു ജയത്തിനായ​ി ജർമനി ഇത്രയേറെ കാത്തിരുന്ന ചരിത്രമുണ്ടാവില്ല. 2018ൽ പുതുതായി ആരംഭിച്ച യുവേഫ നേഷൻസ്​ ലീഗ്​ രണ്ടാം സീസണിൽ ജർമനിക്ക്​ ആദ്യ ജയമെത്തി. കഴിഞ്ഞ സീസണിൽ ആശ്വസിക്കാൻപോലും ഒരു ജയമില്ലാത്ത മുൻ ലോകചാമ്പ്യന്മാർ, ഏഴാം മത്സരത്തിലാണ്​ കന്നിജയം നേടിയത്​. കിയവിൽ യുക്രെയ്​നെ 2-1ന്​ തോൽപിച്ചായിരുന്നു വിജയാഘോഷം. കളിയുടെ 20ാം മിനിറ്റിൽ മത്യാസ്​ ജിൻറും 49ാം മിനിറ്റിൽ ലിയോൺ ഗൊരസ്​കയുമാണ്​ സ്​കോർ ചെയ്​തത്​. ഇൗ വർഷം ജർമനിയുടെ ആദ്യ ജയം കൂടിയാണിത്​. രണ്ട്​ നേഷൻസ്​ ലീഗിലും ഒരു സൗഹൃദ മത്സരത്തിലുമായി തുടർച്ചയായി മൂന്നു​ സമനിലകൾ വഴങ്ങി സമ്മർദത്തിലായ കോച്ച്​ യൊആഹിം ലോയ്​വിനുള്ള താൽക്കാലിക ആശ്വാസം കൂടിയാണ്​ ഇൗ ജയം.

2018 ലോകകപ്പിനു പിന്നാലെ സെപ്റ്റംബറിൽ ആരംഭിച്ച നേഷൻസ്​ ലീഗ്​ ഗ്രൂപ്​ റൗണ്ടിൽ രണ്ടു​ തോൽവിയും രണ്ടു​ സമനിലയുമായി ​നാണംകെട്ട ജർമനി, രണ്ടാം സീസണിലെ ആദ്യ രണ്ടു​ കളിയിൽ സ്വിറ്റ്​സർലൻഡിനോടും സ്​പെയിനിനോടും സമനില പാലിക്കുകയായിരുന്നു.

യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കി​െൻറ കുന്തമുനകളെയെല്ലാം കളത്തിലിറക്കിയായിരുന്നു ലോയ്​വ്​ യുക്രെയ്​നെ നേരിട്ടത്​. മാനുവൽ നോയർ, നികോളസ്​ സ്യൂലെ, ജോഷ്വ കിമ്മിഷ്​, ലിയോൺ ഗൊരസ്​ക, സെർജി നാബ്രി, റയലി​െൻറ ടോണി ക്രൂസ്​ എന്നിവരെല്ലാം സ്​റ്റാർട്ടിങ്​ ലൈനപ്പിൽ അണിനിരന്നു.

സ്​പെയിൻ രക്ഷപ്പെട്ടു

മഡ്രിഡിൽ നടന്ന മത്സരത്തിൽ സ്വിസ്​ ഗോളി ​യാൻ സോമറുടെ അബദ്ധമായിരുന്നു സ്​പെയിനിന്​ വിജയമൊരുക്കിയത്​. കളിയുടെ 14ാം മിനിറ്റിൽ മൈനസ്​ പാസ്​ സെക്കൻഡ്​ ക്രോസിന്​ ശ്രമിച്ചപ്പോൾ പ​ന്ത്​ ​േനരെ പതിച്ചത്​ ​സ്​പെയിനി​െൻറ മൈക്കൽ മെറിനോയുടെ ബൂട്ടിൽ. ഫസ്​റ്റ്​ ടച്ചിൽ പന്ത്​ ലഭിച്ച മൈക്കൽ ഒയർസബൽ വലയിലാക്കി. സ്വിറ്റ്​സർലൻഡി​െൻറ ഗോളി ചതിച്ചപ്പോൾ, സ്​പെയിനിനെ ഡേവിഡ്​ ഡി ഗിയ രക്ഷപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nations League
News Summary - Germany claimed a first Nations League win with victory over Ukraine
Next Story