Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഖത്തർ ലോകകപ്പിന്​...

ഖത്തർ ലോകകപ്പിന്​ ടിക്കറ്റെടുക്കുന്ന ആദ്യ ടീമായി ജർമനി; മാസിഡോണിയയെ തകർത്തത്​ നാലുഗോളിന്

text_fields
bookmark_border
germany WC qualified
cancel
camera_alt

twitter.com/FIFAWorldCup

ഒ​രു വ​ർ​ഷ​മ​ടു​ത്തെ​ത്തി​നി​ൽ​ക്കു​ന്ന ഖ​ത്ത​ർ ലോ​ക​ക​പ്പി​​ന് യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ ടീ​മാ​യി ജ​ർ​മ​നി. യൂ​റോ​പ്പി​ൽ​നി​ന്നു​ള്ള 13 ടീ​മു​ക​ളി​ൽ ആ​ദ്യ സം​ഘ​മാ​യാ​ണ്​ ജ​ർ​മ​നി ടി​ക്ക​റ്റു​റ​പ്പി​ച്ച​ത്. ക​രു​ത്ത​രാ​യ നെ​ത​ർ​ല​ൻ​ഡ്​​സ്, തു​ർ​ക്കി, നോ​ർ​വേ, ചെ​ക്​ റി​പ്പ​ബ്ലി​ക്​ ടീ​മു​ക​ളും ജ​യ​ത്തോ​ടെ സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ച​പ്പോ​ൾ സ​മ​നി​ല​യി​ൽ കു​ടു​ങ്ങി​യ ക്രൊ​യേ​ഷ്യ​യും പ്ര​തീ​ക്ഷ കാ​ത്തു.

ജ​ർ​മ​നി 4-0ത്തി​ന്​ നോ​ർ​ത്ത്​ മാ​സി​ഡോ​ണി​യ​യെ ത​ക​ർ​ത്ത​പ്പോ​ൾ നെ​ത​ർ​​ല​ൻ​ഡ്​​സ്​ 6-0ത്തി​ന്​ ജി​ബ്രാ​ൾ​ട്ട​റി​നെ മു​ക്കി. നോ​ർ​വേ 2-0ത്തി​ന്​ മോ​ണ്ടി​നെ​ഗ്രോ​യെ​യും ചെ​ക്​ റി​പ്പ​ബ്ലി​ക്​ അ​തേ മാ​ർ​ജി​ന്​ ബെ​ല​റാ​സി​നെ​യും തു​ർ​ക്കി 2-1ന്​ ​ലാ​ത്​​വി​യ​യെ​യും വെ​യി​ൽ​സ്​ 1-0ത്തി​ന്​ എ​സ്​​തോ​ണി​യ​യെ​യും ഐ​സ്​​ല​ൻ​ഡ്​ 4-0ത്തി​ന്​ ലീ​ച്ചെ​ൻ​സ്​​റ്റൈ​നെ​യും റ​ഷ്യ 2-1ന്​ ​സ്​​ലൊ​വേ​നി​യ​യെ​യും റു​േ​മ​നി​യ 1-0ത്തി​ന്​ അ​ർ​മീ​നി​യ​യെ​യും തോ​ൽ​പി​ച്ച​പ്പോ​ൾ ക്രൊ​യേ​ഷ്യ-​സ്​​ലൊ​വാ​ക്യ മ​ത്സ​രം 2-2ന്​ ​സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു.

ഗ്രൂ​പ്​ ഇ

​ക​ഴി​ഞ്ഞ​ദി​വ​സം ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടി​ല്ലാ​ത്ത ബെ​ൽ​ജി​യ​മാ​ണ്​ മു​ന്നി​ൽ (16). ജ​യ​ത്തോ​ടെ ചെ​ക്​ റി​പ്പ​ബ്ലി​കി​നും വെ​യി​ൽ​സി​നും 11 പോ​യ​ൻ​റ്​ വീ​ത​മാ​യി. കീ​ഫ​ർ മു​റി​െൻറ ഗോ​ളി​ലാ​ണ്​ വെ​യി​ൽ​സ്​ എ​സ്​​തോ​ണി​യ​യെ കീ​ഴ​ട​ക്കി​യ​ത്. പാ​ട്രി​ക്​ ഷി​ക്കി​െൻറ​യും അ​ദം ഹ്​​ലോ​സെ​കി​നെ​യും ഗോ​ളു​ക​ളി​ൽ ചെ​ക്​ റി​പ്പ​ബ്ലി​ക്​ ബെ​ല​റൂ​സി​നെ​യും തോ​ൽ​പി​ച്ചു. എ​സ്​​തോ​ണി​യ​ക്ക്​ നാ​ലും ബെ​ല​റൂ​സി​ന്​ മൂ​ന്നും പോ​യ​ൻ​റാ​ണു​ള്ള​ത്. അ​ടു​ത്ത ക​ളി​യി​ൽ എ​സ്​​തോ​ണി​യ​യെ തോ​ൽ​പി​ച്ചാ​ൽ മ​റ്റു മ​ത്സ​ര​ഫ​ല​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​തെ ബെ​ൽ​ജി​യ​ത്തി​ന്​ യോ​ഗ്യ​ത നേ​ടാം.

ഗ്രൂ​പ്​ ജി

​ക​ടു​ത്ത മ​ത്സ​രം ന​ട​ക്കു​ന്ന ഗ്രൂ​പ്പി​ൽ മു​ൻ​നി​ര​യി​ലു​ള്ള നെ​ത​ർ​ല​ൻ​ഡ്​​സ്​ (19), നോ​ർ​വേ (17), തു​ർ​ക്കി (15) ടീ​മു​ക​ളെ​ല്ലാം ജ​യി​ച്ചു. തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യ​ത്തോ​ടെ​യാ​ണ്​ ഓ​റ​ഞ്ചു​പ​ട ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി​യ​ത്. സൂ​പ്പ​ർ താ​രം മെം​ഫി​സ്​ ഡി​പാ​യ്​ ര​ണ്ടു ഗോ​ളു​ക​ൾ നേ​ടു​ക​യും ര​ണ്ടു ഗോ​ളു​ക​ൾ​ക്ക്​ വ​ഴി​യൊ​രു​ക്കു​ക​യും ഒ​രു പെ​നാ​ൽ​റ്റി പാ​ഴാ​ക്കു​ക​യും ചെ​യ്​​തു. ഒ​മ്പ​ത്​ ഗോ​ളും ആ​റ്​ അ​സി​സ്​​റ്റു​മാ​യി യോ​ഗ്യ​ത​റൗ​ണ്ടി​ൽ ര​ണ്ടു വി​ഭാ​ഗ​ത്തി​ലും മു​ന്നി​ൽ​നി​ൽ​ക്കു​ന്ന ഡി​പാ​യ്​ ഈ ​വ​ർ​ഷം 14 ഗോ​ളു​മാ​യി ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ഗോ​ൾ നേ​ടു​ന്ന ഡ​ച്ച്​ താ​ര​വു​മാ​യി. പാ​ട്രി​ക്​ ക്ലൈ​വ​ർ​ട്ടി​െൻറ 12 ഗോ​ൾ റെ​ക്കോ​ഡാ​ണ്​ ത​ക​ർ​ത്ത​ത്. വി​ർ​ജി​ൽ വാ​ൻ​ഡൈ​ക്, ഡെ​ൻ​സ​ൽ ഡം​ഫ്രൈ​സ്, അ​ർ​നൗ​ട്ട്​ ഡാ​ൻ​യു​മ, ഡോ​ണി​ൽ മാ​ല​ൻ എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു സ്​​കോ​റ​ർ​മാ​ർ. ഇ​ഞ്ചു​റി സ​മ​യ​ത്തി​െൻറ അ​വ​സാ​നം ബു​റാ​ക്​ യി​ൽ​മാ​സ്​ പെ​നാ​ൽ​റ്റി​യി​ലൂ​ടെ നേ​ടി​യ ഗോ​ളി​ലാ​ണ്​ തു​ർ​ക്കി 2-1ന്​ ​ലാ​ത്​​വി​യ​യെ മ​റി​ക​ട​ന്ന​ത്. പ​രി​ക്കി​ലു​ള്ള സൂ​പ്പ​ർ സ്​​ട്രൈ​ക്ക​ർ എ​ർ​ലി​ങ്​ ഹാ​ല​ൻ​ഡി​​നെ കൂ​ടാ​തെ​യി​റ​ങ്ങി​യ നോ​ർ​വേ​ക്കാ​യി മോ​ണ്ടി​നെ​ഗ്രോ​ക്കെ​തി​രെ മു​ഹ​മ്മ​ദ്​ അ​ൽ​യൂ​നു​സി​യാ​ണ്​ ര​ണ്ടു ഗോ​ളു​ക​ളും സ്​​കോ​ർ ചെ​യ്​​ത​ത്.

ഗ്രൂ​പ്​ എ​ച്ച്​

ജ​യം നേ​ടി​യ റ​ഷ്യ​യാ​ണ്​ (19) മു​ന്നി​ൽ. സ​മ​നി​ല വ​ഴ​ങ്ങി​യ ക്രൊ​യേ​ഷ്യ (17) ര​ണ്ടാ​മ​താ​യി. അ​ടു​ത്ത റൗ​ണ്ടി​ലെ റ​ഷ്യ-​ക്രൊ​യേ​ഷ്യ മ​ത്സ​രം നി​ർ​ണാ​യ​ക​മാ​യി. ഇ​ഗോ​ർ ദി​വീ​വി​െൻറ​യും ​ജോ​ർ​ജി സി​ഖി​യ​യു​ടെ​യും ഗോ​ളു​ക​ളാ​ണ്​ സ്​​ലൊ​വേ​നി​യ​ക്കെ​തി​രെ റ​ഷ്യ​ക്ക്​ ജ​യം ന​ൽ​കി​യ​ത്. ലൂ​ക മോ​ഡ്രി​ച്ചി​െൻറ ഫ്രീ​കി​ക്ക്​ ഗോ​ളി​ലാ​ണ്​ സ്​​ലൊ​വാ​ക്യ​​യോ​ട്​ ക്രൊ​യേ​ഷ്യ സ​മ​നി​ല പി​ടി​ച്ച​ത്. സ്​​ലൊ​വാ​ക്യ​ക്കും സ്​​ലൊ​വേ​നി​യ​ക്കും 10 വീ​ത​വും മാ​ൾ​ട്ട​ക്കും സൈ​പ്ര​സി​നും അ​ഞ്ചു​ വീ​ത​വു​മാ​ണ്​ പോ​യ​ൻ​റ്.

ഗ്രൂ​പ്​ ജെ

​മാ​ർ​ച്ചി​ൽ നോ​ർ​ത്ത്​ മാ​സി​ഡോ​ണി​യ​യോ​ടേ​റ്റ ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി മാ​ത്ര​മാ​ണ്​ യോ​ഗ്യ​ത റൗ​ണ്ടി​ൽ ജ​ർ​മ​നി​ക്ക്​ സം​ഭ​വി​ച്ച പി​ഴ​വ്. അ​തി​നു​ പ്രാ​യ​ശ്ചി​ത്ത​മാ​യി അ​തേ ടീ​മി​നെ​തി​രെ 4-0 ജ​യ​വു​മാ​യാ​ണ്​ ജ​ർ​മ​ൻ സം​ഘം യോ​ഗ്യ​ത​യു​റ​പ്പി​ച്ച​ത്. മ​റ്റു ക​ളി​ക​ളെ​ല്ലാം ജ​യി​ച്ച ജ​ർ​മ​നി​ക്ക്​ 21 പോ​യ​ൻ​റാ​യി. ര​ണ്ടാ​മ​തു​ള്ള റു​േ​മ​നി​യ​ക്ക്​ 13 പോ​യ​ൻ​റ്​ മാ​​ത്രം. ര​ണ്ട്​ റൗ​ണ്ട്​ മാ​ത്രം ശേ​ഷി​ക്കെ അ​വ​ർ​ക്ക്​ ജ​ർ​മ​നി​ക്കൊ​പ്പ​മെ​ത്താ​നാ​വി​ല്ല. ജ​ർ​മ​നി​ക്കാ​യി തി​മോ വെ​ർ​ണ​ർ (2), ക​യ്​ ഹാ​വ​ർ​ട്​​സ്, ജ​മാ​ൽ മൂ​സി​യാ​ല എ​ന്നി​വ​രാ​ണ്​ സ്​​കോ​ർ ചെ​യ്​​ത​ത്. നോ​ർ​ത്ത്​ മാ​സി​ഡോ​ണി​യ​ക്കും അ​ർ​മീ​നി​യ​ക്കും 12 പോ​യ​ൻ​റ്​ വീ​ത​മാ​ണു​ള്ള​ത്.Show Full Article
TAGS:germany Qatar world cup 2022 2022 World Cup qualifier 
News Summary - Germany became first team to officially qualify for 2022 World Cup in Qatar
Next Story