Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ദൈവം എനിക്ക് വേണ്ടി എന്തോ കരുതിയിട്ടുണ്ട്'; ഗോൾ അസാധുവാക്കിയതിന് പിന്നാലെ ഗർനാച്ചൊ

text_fields
bookmark_border
ദൈവം എനിക്ക് വേണ്ടി എന്തോ കരുതിയിട്ടുണ്ട്; ഗോൾ അസാധുവാക്കിയതിന് പിന്നാലെ ഗർനാച്ചൊ
cancel

ബ്രൈറ്റണിനെതിരെയുള്ള മത്സരത്തിൽ തന്‍റെ ഗോൾ അനുവദയീമല്ലാതെയാക്കിയതിൽ പ്രതികരിച്ച് അലെജാണ്ട്രൊ ഗർനാച്ചൊ. മത്സരത്തിൽ 2-1 എന്ന നിലയിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് തോറ്റിരുന്നു. 32-ാം മിനിറ്റിൽ ഡാനി വെൽബാക്കിന്‍റെ ഗോളിലൂടെയാണ് ബ്രൈറ്റൺ മുന്നിലെത്തിയത്. പിന്നീട് 60-ാം മിനിറ്റിൽ അമാദ് ദിയാല്ലോയിലൂടെ യുനൈറ്റഡ് ഇക്വലൈസർ പിടിച്ചിരുന്നു.

65-ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡിന് പകരമാണ് ഗർനാച്ചൊ ഗ്രൗണ്ടിലെത്തുന്നത്. 72-ാം മിനിറ്റിൽ അദ്ദേഹം വല കുലുക്കുകയും ചെയ്തു. എന്നാൽ ആ ഗോൾ വി.എ.ആർ വഴി അസാധുവാക്കുകയായിരുന്നു. ഗോൾ വന്ന വഴിയിൽ ജോഷ്വാ സിർക്സി ഓഫ്സൈഡാണെന്ന് തെളിയുകയായിരുന്നു. മത്സരത്തിലെ ഇഞ്ചുറി ടൈമായ 95-ാം മിനിറ്റിൽ ജാവോ പെഡ്രോയുടെ ഗോളിൽ ബ്രൈറ്റൺ മത്സരം വിജയിക്കുകയും ചെയ്തു. സീസണിലെ ആദ്യ തോൽവിക്ക് ശേഷം ഗർനാച്ചൊ ദൈവം തനിക്ക് വേണ്ടി എന്തോ കരുതി വെച്ചിട്ടുണ്ടെന്ന് പറയുന്നു.

'ദൈവം എനിക്ക് വേണ്ടി എന്തൊക്കെയോ കരുതിവെച്ചിട്ടുണ്ട്, പ്രോസസിനെ വിശ്വസിക്കൂ,' ഗർനാച്ചൊ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആരാധകരോട് ഒരുപാട് നന്ദിയും പറഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - garnacho's reaction to his disallowed goal
Next Story