ബെയ്ലും ടീമും റെഡി: യൂറോകപ്പിനുള്ള വെയ്ൽസ് ടീമിനെ പ്രഖ്യാപിച്ചു
text_fieldsലണ്ടൻ: അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഫ്രാൻസിൽ നടന്ന യൂറോ കപ്പിലെ സെമി പ്രകടനം ആവർത്തിക്കാൻ, ക്യാപ്റ്റൻ ഗാരത് ബെയ്ലിെൻറ നേതൃത്വത്തിലുള്ള വെയ്ൽസ് ടീം ഒരുങ്ങുന്നു. നേരത്തെതന്നെ ഒരുക്കങ്ങൾ തുടങ്ങിയ വെയ്ൽസ്, 11ന് തുടങ്ങുന്ന യൂറോപ്യൻ പോരിനുള്ള 26 അംഗ ടീമിനെ കോച്ച് റോബർട്ട് പെയ്ജ് പ്രഖ്യാപിച്ചു. കർഡിഫ് സിറ്റിയുടെ യുവതാരം റൂബിൻ കോൾവിൽ ടീമിൽ ഉൾപ്പെട്ടതാണ് എടുത്തുപറയേണ്ട സർപ്രൈസ്.
ഗ്രൂപ് 'എ'യിൽ ഇറ്റലി, തുർക്കി, സ്വിറ്റ്സർലൻഡ് എന്നിവരാണ് വെയ്ൽസിനൊപ്പമുള്ളത്. ടീം: ഗോൾകീപ്പർമാർ- വെയ്ൻ ഹെന്നസി, ഡാനി വാർഡ്, ആഡം ഡേവിസ്.ഡിഫേൻറഴ്സ്: ക്രിസ് ഗൻറർ, ബെൻ ഡേവിസ്, കോണർ റോബേർട്സ്, ഏഥൻ അംപാഡു, ക്രിസ് മെംപാംസ്, ജോ റോഡൻ, ജെയിംസ് ലോവറൻസ്, നെകോ വില്യംസ്, റീസ് നോറിങ്ടൺ ഡേവിസ്, ബെൻ കാബൻഗോ.
മിഡ്ഫീൽഡേഴ്സ്: ആരോൺ റാംസി, ജോ അലെൻ, ജോണി വില്യംസ്, ഹാരി വിൽസൺ, ഡാനിയൽ ജെയിംസ്, ഡേവിഡ് ബ്രൂക്ക്സ്, ജോ മേറെൽ, മാറ്റ് സ്മിത്ത്, ഡിലാൻ ലെവിറ്റ്, റൂബിൻ കോൾവിൽ.ഫോർവേർഡ്സ്: ഗാരത് ബെയ്ൽ, കീഫർ മോറെ, ടെയ്ലർ റോബർട്സ്.

