ബെയ്ൽ ലോസ് ആഞ്ജലസിൽ
text_fieldsലോസ് ആഞ്ജലസ്: വെൽഷിന്റെ ലോകോത്തര സ്ട്രൈക്കർ ഗാരെത് ബെയ്ൽ അമേരിക്കയിലെ ഒന്നാം നിര ടീമായ ലോസ് ആഞ്ജലസ് എഫ്.സിക്ക് വേണ്ടി കളിക്കും. ദീർഘകാലം സ്പാനിഷ് ലാ ലീഗയിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലും പന്ത് തട്ടിയ ശേഷമാണ് 32കാരൻ മേജർ ലീഗ് സോക്കറിലെത്തുന്നത്.
റയൽ മഡ്രിഡ് വിട്ട ബെയ്ൽ ലോസ് ആഞ്ജലസ് എഫ്.സിയുമായുണ്ടാക്കിയിരിക്കുന്നത് ഒരു വർഷത്തെ കരാറാണ്. കഴിഞ്ഞ ഒമ്പത് കൊല്ലത്തിനിടെ കൂടുതൽ കാലവും റയലിലായിരുന്നു ബെയ്ൽ.
ടീമിനായി 258 മത്സരങ്ങളിൽ 106 ഗോൾ നേടി. അഞ്ച് ചാമ്പ്യൻസ് ലീഗ്, മൂന്ന് ലാ ലീഗ കിരീടങ്ങളും ഈ സമയത്ത് ലഭിച്ചു. ഇടക്ക് 2020-21ൽ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടൻഹാമിലായിരുന്നു. പരിക്ക് കാരണം കഴിഞ്ഞ സീസണിൽ ഏഴ് മത്സരങ്ങളിൽ മാത്രമാണ് റയലിന് വേണ്ടി ഇറങ്ങിയത്.

