Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മെസ്സി ബാഴ്​സ വിടുന്നു; പ്രതിഷേധവുമായി കാറ്റലോണിയക്കാർ തെരുവിൽ
cancel
Homechevron_rightSportschevron_rightFootballchevron_right'മെസ്സി ബാഴ്​സ...

'മെസ്സി ബാഴ്​സ വിടുന്നു'; പ്രതിഷേധവുമായി കാറ്റലോണിയക്കാർ തെരുവിൽ

text_fields
bookmark_border

ബാഴ്​സലോണ: സൂപ്പർതാരം ലയണൽ മെസ്സി ക്ലബ്​ വിടുന്നെന്ന റിപ്പോർട്ട്​ പുറത്തുവന്നതിന്​ പിന്നാലെ പ്രതിഷേധവുമായി ആരാധകർ. ബാഴ്​സയുടെ ഹോം ഗ്രൗണ്ടായ നൂകാംപ്​ സ്​റ്റേഡിയത്തിന്​ മുമ്പിൽ പ്രതിഷേധവുമായി നിരവധി പേർ അണി നിരന്നു.

ബാഴ്​സലോണ പ്രസിഡൻറ്​ ജോസഫ്​ മരിയ ബർതമ്യൂവിൻെറ രാജി ആവശ്യപ്പെട്ട്​ മെസ്സിയുടെ ജഴ്​സി ഉയർത്തിക്കാണിച്ചുമാണ്​ പ്രതിഷേധകർ ഒത്തുചേർന്നത്​. വാർത്ത പുറത്തുവന്ന ഉടനെ ഇന്നലെ രാത്രിയിൽ ആരംഭിച്ച പ്രതിഷേധം ഇന്നും ചെറിയ രീതിയിൽ തുടരുന്നുണ്ട്​. 'MessiSiBartoNo' അഥവാ മെസ്സി വേണം ക്ലബ്​ പ്രസിഡൻറ്​ ബാർതമ്യൂ വേണ്ട എന്നാണ്​ പ്രതിഷേധത്തിൽ പ്രധാനമായും ഉയർന്നത്​.


ബാഴ്​സക്കുള്ളിൽ കുറച്ചുകാലമായി രൂപപ്പെട്ട അസ്വസ്ഥതകർ ബയേൺ മ്യൂണിക്കിനോടേറ്റ 8-2ൻെറ വമ്പൻ തോൽവിയോടെ മൂർധന്യത്തിലെത്തിയതായാണ്​ കരുതുന്നത്​.കാറ്റലോണിയൻ ദേശീയ​തയുടെ പ്രതീകങ്ങളിലൊന്നായ ബാഴ്​സലോണ ക്ലബ്ബിലുണ്ടാകുന്ന അസ്വസ്ഥതകൾ ആരാധകരെ വലിയ രീതിയിൽ ക്ഷുഭിതരാക്കിയിട്ടുണ്ട്​. മെസി ക്ലബ്​ വിടുന്നെന്ന വാർത്തയിൽ ക്ലബ്​ അധികൃതർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

മെസ്സിക്കായി പി.എസ്​.ജി, ഇൻറർമിലാൻ, മാഞ്ചസ്​റ്റർ യുനൈറ്റഡ്​, മാഞ്ചസ്​റ്റർ സിറ്റി അടക്കമുള്ള വമ്പൻമാർ രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiBartomeuFC Barcelona
Next Story