Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോൾ വഴങ്ങിയതിന്​...

ഗോൾ വഴങ്ങിയതിന്​ ഗ്രൗണ്ടിൽ പോഗ്​ബയും റാബിയറ്റും ഉരസി; ഗാലറിയിൽ താരങ്ങളുടെ അമ്മമാരും...

text_fields
bookmark_border
pogba rabiot fight
cancel
camera_altകടപ്പാട്​: GETTY IMAGES/TWITTER

പാരിസ്​: യൂറോ കപ്പ്​ പ്രീക്വാർട്ടറിൽ സ്വിറ്റ്​സർലൻഡിനെതിരെ ​ഗോൾവഴങ്ങിയതിന്​ കളിക്കളത്തിൽ വെച്ച്​ ഫ്രാൻസ്​ താരങ്ങളായ പോൾ പോഗ്​ബയും അഡ്രിയൻ റാബിയറ്റും തമ്മിൽ ഒന്ന്​ ഉരസിയിരുന്നു. അതേ സമയം തന്നെ ഗാലറിയിലെ വി.ഐ.പി സ്​റ്റാൻഡിൽ ഇരുവരുടെയും അമ്മമാർ തമ്മിൽ വാഗ്വാദത്തിൽ ഏർപെട്ടതായാണ്​ റിപ്പോർട്ടുകൾ​.

ഒരു വേള 3-1ന്​ മുൻതൂക്കമുണ്ടായിരുന്ന മത്സരത്തിൽ അവസാന നിമിഷം രണ്ട്​ ഗോൾ വഴങ്ങി ഒടുക്കം പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ്​ ലോക ജേതാക്കളായ ഫ്രാൻസ്​​ പുറത്തായത്​. എതിരാളികൾക്ക്​ മൂന്നാമത്തെ ഗോളിനുള്ള അവസരം വെച്ചുനൽകിയെന്ന് ആരോപിച്ച്​​ റാബിയറ്റ്​ പോഗ്​ബയെ കുറ്റപ്പെടുത്തിയിരുന്നു. സൂപ്പർ താരം കിലിയൻ എംബാപ്പെയായിരുന്നു ഫ്രാൻസിനായി പെനാൽറ്റി നഷ്​ടപ്പെടുത്തിയത്​.

റാബിയറ്റി​െൻറ മാതാവ്​ പോഗ്​ബയുടെ മാതാവിനോട്​ ഏറ്റുമുട്ടിയെന്ന്​ മാത്രമല്ല എംബാപ്പെയുടെ കുടുംബത്തെയും വെറുതെവിട്ടില്ലെന്നാണ്​ ആർ.എം.സി സ്​പോർട്​സ്​ റിപ്പോർട്ട്​ ചെയ്​തത്​. പോഗ്​ബയുടെയും എംബാപ്പെയുടെയും കുടുംബാംഗങ്ങളോട്​ വെറോണിക്ക മോശം പരാമർശം നടത്തിയെന്ന്​ റി​പ്പോർട്ടിൽ പറയുന്നു. അഹങ്കാരം കുറക്കാൻ മകനെ പഠിപ്പിക്കണമെന്നായിരുന്നു എംബപ്പെയുടെ പിതാവിനെ പ്രകോപിക്കാനായി വെറോണിക്ക പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paul PogbaMbappeEuro CopaAdrien Rabiot
News Summary - French star's Rabiot, Pogba and Mbappe parents involved in fight after Euro 2020 exit
Next Story