Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏഷ്യക്കാർക്കെതിരെ...

ഏഷ്യക്കാർക്കെതിരെ ഗ്രീസ്​മാനും ഡെംബലെയും വംശീയാധിക്ഷേപം നടത്തുന്ന വിഡിയോ പുറത്ത്​; ഫ്രഞ്ച്​ ഫുട്​ബാളിൽ പുതിയ വിവാദം

text_fields
bookmark_border
Ousmane Dembele Antoine Griezmann
cancel

പാരീസ്​: യൂറോ കപ്പിൽ നിന്ന്​ പുറത്തായി ഒരാഴ്​ച പിന്നിടുന്നതിന്​ മു​േമ്പ ഫ്രാൻസ്​ ഫുട്​ബാൾ ടീമിനെ പിടിച്ചു കുലുക്കി വംശീയാധിക്ഷേപ വിവാദം. ടീമിലെ രണ്ട്​ പ്രമുഖ താരങ്ങളായ അ​േൻറായിൻ ഗ്രീസ്​മാനും ഉസ്​മാൻ ഡെംബലെയും ഏഷ്യൻ വംശജർക്കെതിരെ വംശീയാധി​ക്ഷേപം നടത്തുന്ന വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്​. എന്നാൽ വിഡിയോയുടെ ഉറവിടവും എന്നാണ്​ ചിത്രീകരിച്ചതെന്നും വ്യക്തമല്ല.

സ്വിറ്റ്​സർലൻഡിനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ അവസാന നിമിഷം രണ്ട്​ ഗോൾ വഴങ്ങിയ ഫ്രാൻസ്​ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ലോക ജേതാക്കളായ ഫ്രാൻസ്​​ പുറത്തായത്​. എതിർ ടീം നേടിയ ഗോളുകളെ ചൊല്ലി കളിക്കാർക്കിടയിൽ തന്നെ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. പോൾ പോഗ്​ബ, അഡ്രിയാൻ റാബിയറ്റ്​ എന്നിവർ ഗ്രൗണ്ടിൽ ഉരസുകയും ഇവരുടെ അമ്മമാർ ഗാലറിയിൽ വാഗ്വാദത്തിൽ ഏർപെടുകയും ചെയ്​​തത്​ ഫ്രഞ്ച്​ ഫുട്​ബാളിന്​ നാണക്കേടുണ്ടാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ കൂടുതൽ ഗൗരവകരമായ പുതിയ വിവാദങ്ങൾ. ഏഷ്യൻ വംശജരെ ബാഴ്​സലോണ താരമായ ഗ്രീസ്​മാൻ കളിയാക്കി ചിരിക്കുന്ന ദൃശ്യങ്ങൾ സഹതാരമായ ഡെംബലെയാണ്​ പകർത്തിയതെന്നാണ്​ കരുതുന്നത്​.

കളിക്കാർ താമസിക്കുന്ന ഹോട്ടലിലെ ടി.വി നന്നാക്കാൻ എത്തിയതാണ്​ ഏഷ്യൻ വംശജരായ യുവാക്കൾ. കളിക്കാർക്ക്​ 'പ്രോ എവലൂഷൻ സോക്കർ' ഗെയിം കളിക്കാൻ വേണ്ടിയാണ്​ ടി.വി നന്നാക്കുന്നത്​. അവരുടെ ഭാഷയെയും മുഖത്തെയും കളിയാക്കിയാണ്​ ഗ്രീസ്​മാൻ ചിരിച്ചത്​. എന്നാൽ വിഡിയോ പുതിയതല്ലെന്നും രണ്ട്​ വർഷം മുമ്പുള്ളതാകണെന്നുമാണ്​ വാദം​. കാരണം ഈ യൂറോകപ്പിലെയും വിഡിയോയിലെയും ഗ്രീസ്​മാ​െൻറ ഹെയർസ്​റ്റൈൽ നോക്കിയാണ്​ നെറ്റിസൺസ്​ ഇക്കാര്യം കണ്ടെത്തിയത്​.

വിഡിയോ എന്ന്​ എടുത്താതാ​ണേലും സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും സ്​റ്റോപ്പ്​ ഏഷ്യൻഹേറ്റ്​ എന്ന ഹാഷ്​ ടാഗ്​ ട്രെൻഡിങ്​ ആകുകയും ചെയ്​തു. ഫ്രഞ്ച്​ ഫുട്​ബാൾ ഫെഡറേഷൻ ഇക്കാര്യത്തിൽ പ്രസ്​താവന പുറത്തിറക്കണമെന്നും കുറ്റക്കാരായവരെ മാതൃകാപരമായി ശിക്ഷിക്ക​ണമെന്നും ആവശ്യം ഉയർന്ന്​ കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:racismAntoine GriezmannOusmane Dembelefrance football
News Summary - French stars Ousmane Dembele and Antoine Griezmann Racism scandal out
Next Story