Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാചക​െൻറ കാരിക്കേച്ചർ: കൊല്ലപ്പെട്ട അധ്യാപകന്​ ഫ്രഞ്ച്​ ഫുട്​ബാൾ ലീഗിൽ ആദരമർപ്പിക്കും

text_fields
bookmark_border
പ്രവാചക​െൻറ കാരിക്കേച്ചർ: കൊല്ലപ്പെട്ട അധ്യാപകന്​ ഫ്രഞ്ച്​ ഫുട്​ബാൾ ലീഗിൽ ആദരമർപ്പിക്കും
cancel
camera_alt

representational image

പാരിസ്​: പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ പ്രദര്‍ശിപ്പിച്ചെന്ന് ചൊല്ലി തലയറുത്തു കൊന്ന അധ്യാപകന്​ ഫ്രഞ്ച്​ ഫുട്​ബാൾ ലീഗിൽ ആദരമർപ്പിക്കും.

കളിക്കാർ, കോച്ചുമാർ, റഫറിമാർ തുടങ്ങിയവർ കറുത്ത ആംബാൻഡുകൾ കയ്യിലണിയുമെന്ന്​ വാർത്ത ഏജൻസിയായ അസോസിയേറ്റഡ്​ പ്രസ്​ റിപ്പോർട്ട്​ ചെയ്​തു.

മത്സരത്തിനുമുമ്പ്​​ അധ്യാപകന്​ ആദരസൂചകമായി ഒരു മിനുറ്റ്​ നിശബ്​ദത പാലിക്കുമെന്നും മരണപ്പെട്ട അധ്യാപക​െൻറ ചിത്രം വലിയ സ്​ക്രീനിൽ പ്രദർശിപ്പിക്കുമെന്നും ഫ്രഞ്ച്​ ലീഗ്​ അധികൃതർ പുറത്തിറക്കിയ പ്രസ്​താവനയിൽ പറഞ്ഞു.

പാരീസിൻെറ പ്രാന്തപ്രദേശമായ കോൺഫ്ലാൻസ് സെൻറ്​ ഹോണറിനിലെ സ്​കൂളിലെ അധ്യാപകനായ സാമുവൽ പാറ്റിയാണ്​ കൊല്ലപ്പെട്ടത്​​ ​. നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ കൊണ്ടുവന്ന ചരിത്ര അധ്യാപകനാണ് കൊല്ലപ്പെട്ടതെന്നാണ് വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്തിരുന്നു. ഇതിനെത്തുടർന്ന്​ ഫ്രാൻസി​ലൊട്ടാകെ വലിയ പ്രതിഷേധങ്ങൾ അലയടിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story