Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൊണോക്കോയെ തകർത്ത് വീണ്ടും ഫ്രഞ്ച് കപ്പ് കിരീടം നേടി പി.എസ്.ജി
text_fieldsbookmark_border
പാരീസ്: മൊണോക്കോയെ 2-0ത്തിന് തകർത്ത് വീണ്ടും ഫ്രഞ്ച് കപ്പ് കീരിടം നേടി പി.എസ്.ജി. മൗറോ ഇക്കാർഡി(19), എംബാപ്പ(81) എന്നിവരാണ് പി.എസ്.ജിക്കായി ഗോളുകൾ നേടിയത്.
കഴിഞ്ഞ ഏഴ് സീസണുകൾക്കിടെ ആറ് ഫ്രഞ്ച് കപ്പ് കിരീടങ്ങളും പി.എസ്.ജിയാണ് സ്വന്തമാക്കിയത്. 2015ന് ശേഷം എല്ലാ സീസണുകളിലും അവർ ഫൈനലിലെത്തി. കോച്ച് മൗറീഷ്യോ പോച്ചെലിനോക്ക് കീഴിലുള്ള രണ്ടാം കിരീട നേട്ടമാണ് പി.എസ്.ജിയുടേത്.
ജനുവരിയിൽ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയതും പൊച്ചെല്ലിനോയുടെ കീഴിലാണ്. വലിയൊരു ടീമിന്റെ പ്രവർത്തനമാണ് ടീമിനെ കിരീട നേട്ടത്തിലെത്തിച്ചതെന്നും പിന്തുണച്ച ആരാധകർക്ക് നന്ദി രേഖപ്പെടുത്തുകയാണെന്നും പി.എസ്.ജി താരം എംബാപ്പ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

