Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മെസ്സിയും കൂട്ടരും ഖത്തറിലേക്ക്
cancel
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയും കൂട്ടരും...

മെസ്സിയും കൂട്ടരും ഖത്തറിലേക്ക്

text_fields
bookmark_border

ദോഹ: ലയണൽ മെസ്സിയുടെ പി.എസ്​.ജി പ്രവേശനത്തിനു പിന്നാലെ ഖത്തറിലെ ഫുട്​ബാൾ ആരാധകർ കാത്തിരുന്ന വാർത്തയെത്തി. ലോകകപ്പിൻെറ വർഷമായ 2022ൽ പുതുവർഷ സമ്മാനവുമായി ലയണൽ മെസ്സിയും നെയ്​മറും കി​ലിയൻ എംബാപ്പെയും സെർജിയോ റാമോസും ഉൾപ്പെടുന്ന പി.എസ്​.ജിയുടെ താരപ്പട ഖത്തറിലെത്തും. 2019ന്​ ശേഷം ആദ്യാമായണ്​ ഖത്തർ ഉടമസ്​ഥതയിലുള്ള ഫ്രഞ്ച്​ ടീമിൻെറ ദോഹ സന്ദർശനം.

ഫിഫ അറബ്​ കപ്പും കഴിഞ്ഞ്​, ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിൻെറ തയ്യാറെടുപ്പുകളെ രാജ്യാന്തര ശ്രദ്ധയിലെത്തിക്കുന്നത്​ കൂടിയാവും പി.എസ്​.ജിയുടെ സന്ദർശനം. ജനുവരി 16 മുതൽ 20 വരെ അഞ്ചു ദിവസം ടീം ദോഹയിലിണ്ടാവും. സൂപ്പർതാരങ്ങൾ ഉൾപ്പെടുന്ന ഫസ്​റ്റ്​ ടീമായിരിക്കും ഖത്തറിലെത്തുകയെന്ന്​ പി.എസ്​.ജി വാർത്ത കുറിപ്പിൽ അറിയിച്ചു.

ഫ്രഞ്ച്​ ലീഗിൽ തങ്ങളുടെ 21ാം റൗണ്ട്​ മത്സരം പൂർത്തിയാക്കി ടീം അംഗങ്ങളും പരിശീലകൻ മൗറിസിയോ പൊച്ചെട്ടിനോയും ദോഹയിലേക്ക്​ തിരിക്കും. ആസ്​പയർ അകാദമിയിലെ പരിശീലനവും, ലോകകപ്പിൻെറ ഒരുക്കങ്ങളും നിർമാണം പൂർത്തിയായ സ്​റ്റേഡിയങ്ങളിലെ സന്ദർശനവും, ആരാധകരുമായുള്ള കൂടികാഴ്​ചയുമായി ടീമിൻെറ ഖത്തർ ടൂർ അവിസ്​മരണീയമാവുമെന്ന്​ ക്ലബ്​ അറിയിച്ചു. ലോകകപ്പിനുള്ള ഖത്തറിൻെറ തയ്യാറെടുപ്പുകൾ രാജ്യാന്തര ശ്രദ്ധയിലെത്തിക്കാൻ കൂടി പര്യടനം സഹായിക്കും. ദോഹയിലെ പി.എസ്​.ജി അകാദമി സന്ദർശനവും, സ്​പോൺസർമാരുടെ മറ്റ്​ പ്രൊമോഷൻ പരിപാടികളിലും ഉൾകൊള്ളുന്നതാണ്​ വിൻറർ ടൂർ.

ഖത്തർ പര്യടനം പൂർത്തിയാക്കിയ ശേഷം സൗദിയിലെത്തുന്ന ടീം, റിയാദ്​ സീസൺ കപ്പിൽ കളിച്ച ശേഷം ഫ്രാൻസിലേക്ക്​ തിരിക്കും. അൽ ഹിലാൽ, അൽ നസ്​ർ ടീമുകളിലെ താരങ്ങൾ അണിനിരക്കുന്ന ടീമിനെയാവും നേരിടുക. 2019ന്​ ശേഷം ആദ്യമായാണ്​ പി.എസ്​.ജിയുടെ ഖത്തർ ടൂർ തീരുമാനിക്കുന്നത്​. കോവിഡ്​ കാരണം കഴിഞ്ഞ സീസണുകളിൽ ടീം ഇവിടെ എത്തിയിട്ടില്ല. 2011ലാണ്​ ഖത്തർ ഇൻവെസ്​റ്റ്​മെൻറ്​ ഗ്രൂപ്പ്​ പി.എസ്​.ജിയെ സ്വന്തമാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSGLionel MessiQatar tour
News Summary - French club PSGs Qatar tour in January 2022
Next Story