
വല കുലുക്കി നെയ്മറും ഇക്കാർഡിയും; ഫ്രഞ്ച് ചാമ്പ്യൻസ് ട്രോഫി പി.എസ്.ജിക്ക്
text_fieldsപാരിസ്: പരിക്കുമാറി തിരിച്ചെത്തിയ നെയ്മറും സ്ട്രൈക്കർ ഇക്കാർഡിയും ഗോൾ നേടിയപ്പോൾ, ഫ്രഞ്ച് ചാമ്പ്യൻസ് ട്രോഫിയിൽ പി.എസ്.ജി മുത്തം. ലീഗ് വൺ ചാമ്പ്യന്മാരും ഫ്രഞ്ച് കപ്പ് ജേതാക്കളും തമ്മിലുള്ള പോരാട്ടത്തിൽ ഒളിമ്പിക് മാഴ്സിലെയെ 2-1ന് തോൽപിച്ചാണ് പി.എസ്.ജിയുടെ കിരീട നേട്ടം.
പുതുതായി പരിശീലകനായി എത്തിയ മൗറീസിയോ പൊചെട്ടിനോയുടെ പി.എസ്.ജിക്കൊപ്പമുള്ള ആദ്യ കിരീടമാണിത്. മത്സരത്തിൽ 39ാം മിനിറ്റിൽ മൗറോ ഇക്കാർഡിയാണ് പി.എസ്.ജിയെ മുന്നിലെത്തിച്ചത്. 85ാം മിനിറ്റിൽ പെനാൽറ്റിബ്രസീലിയൻ താരം നെയ്മർ ഗോളാക്കിയതോടെ പി.എസ്.ജി ജയം ഉറപ്പിച്ചു. ഒളിമ്പിക് മാഴ്സിലെയുടെ ആശ്വാസ ഗോൾ നേടിയത് ദിമിത്രി പയറ്റാണ് (89).
