Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്രാൻസിന്റെ ഈ മിന്നുംതാരം ലോകകപ്പിനുണ്ടായേക്കില്ല, ടീമിന് കനത്ത തിരിച്ചടിയാകും

text_fields
bookmark_border
France Football Team
cancel
Listen to this Article

​പാരിസ്: ലോകകിരീടം നിലനിർത്താനുള്ള മോഹങ്ങളുമായി ഖത്തറിലെത്തുന്ന ഫ്രഞ്ച് ടീമിൽ മധ്യനിരയിൽ കരുനീക്കങ്ങൾക്ക് കൗശലപൂർവം തേരുതെളിക്കുന്ന സൂപ്പർ താരം ഉണ്ടായേക്കി​ല്ലെന്ന് റിപ്പോർട്ട്. വലതു കാൽമുട്ടിന് ഗുരുതര പരിക്കേറ്റ സ്റ്റാർ മിഡ്ഫീൽഡർ പോൾ പോഗ്ബക്ക് അഞ്ചു മാസത്തേക്ക് കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് ലാ ഗസെറ്റ ഡെല്ലോ സ്​പോർട് ദിനപത്രം റിപ്പോർട്ട് ചെയ്തു. നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിൽ പോഗ്ബ കളിക്കാനിടയില്ലെന്നാണ് സൂചനകൾ.

യുവന്റസ് താരത്തിന് രണ്ടു മാസത്തേക്ക് കളത്തിലിറങ്ങാൻ കഴിയി​ല്ലെന്ന് ക്ലബ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, പരിക്കിൽനിന്ന് പൂർണ മുക്തനാവാൻ താരം ശസ്ത്രക്രിയക്ക് വി​ധേയനാകേണ്ടി വരും. അങ്ങനെയെങ്കിൽ അഞ്ചുമാസത്തോളം കളത്തിൽനിന്ന് പുറത്തിരിക്കേണ്ടിവരും.



ലോകകപ്പിൽ കളിക്കാൻ താരം അതിയായി ആഗ്രഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദഗ്ധരുമായി കൂടുതൽ ചർച്ച നടത്തുകയാണെന്ന് യുവന്റസ് അധികൃതർ സ്ഥിരീകരിച്ചു. പോഗ്ബയുടെ സാന്നിധ്യം ലോകകപ്പിൽ ഉണ്ടാവണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. 2018ൽ ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ പോഗ്ബയുടെ മികച്ച പ്രകടനം ടീമിന് ഏറെ കരുത്തു പകർന്നിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Frech Star at risk of missing the 2022 World Cup
Next Story