മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബക്ക് കോവിഡ്
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സ്വീഡനും ക്രോയേഷ്യക്കും എതിരായ മൽസരങ്ങൾ നടക്കാനിരിക്കെയാണ് ഫ്രഞ്ച് താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഫ്രാൻസിെൻറ പരിശീലകൻ ദിദിയർ ദെഷാംപ്സാണ് പോഗ്ബക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
ടീമിെൻറ പ്ലേയിങ് ഇലവനിൽ പോൾ പോഗ്ബയുണ്ടായിരുന്നു. എന്നാൽ, നിർഭാഗ്യവശാൽ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ് ഫ്രഞ്ച് കോച്ച് അറിയിച്ചു.
ടോട്ടൻഹാം മിഡ്ഫീൽഡർ ടാഗേ നോബോലയും ഫ്രാൻസ് ടീമിൽ ഇടംപിടിച്ചിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ടീമിൽ ഉൾപ്പെടാതിരുന്നത്. പോഗ്ബയുെട പകരക്കാരനായി റെന്നിസാണ് ടീമിലെത്തുക. യുവൻറസിെൻറ അഡ്രിൻ റാബിയോട്ടും അപ്രതീക്ഷിതമായി ടീമിൽ ഇടംകണ്ടെത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

