സ്പാനിഷ് ഇതിഹാസം സുവാരസ് അന്തരിച്ചു
text_fieldsബാഴ്സലോണ: സ്പെയിൻ ദേശീയ ടീമിന്റെ മുൻ പരിശീലകനും താരവും ബാലൻ ഡി ഓർ പുരസ്കാര ജേതാവുമായ ലൂയിസ് സുവാരസ് അന്തരിച്ചു. 88 വയസ്സായിരുന്നു. ബാഴ്സലോണ, ഇന്റർ മിലാൻ തുടങ്ങിയ ടീമുകളുടെ മിഡ്ഫീൽഡറായിരുന്ന സുവാരസ്, ബാലൻ ഡി ഓർ നേടിയ ഏക സ്പെയിൻ പുരുഷ താരമാണ്.
1990 ലോകകപ്പിൽ ദേശീയ ടീമിന്റെ പരിശീലകനുമായിരുന്നു. ബാഴ്സക്കുവേണ്ടി രണ്ട് ലാ ലിഗ കിരീടങ്ങളിൽ മുത്തമിട്ട സുവാരസിനെ 1960ൽ ബാലൻ ഡി ഓർ പുരസ്കാരം തേടിവന്നു. മൂന്നു തവണ ഇന്റർ മിലാന്റെ പരിശീലകനായും പ്രവർത്തിച്ച സുവാരസ്, 1988ലാണ് സ്പാനിഷ് ദേശീയ സംഘത്തിന്റെ ചുമതല ഏറ്റെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

