Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപാ​പ ബൗ​ബ...

പാ​പ ബൗ​ബ സെ​ന​ഗലി​​െൻറ സൂ​പ്പ​ർ ഹീ​റോ; 2002 ലോ​ക​ക​പ്പ്​ മറക്കാനാകുമോ?

text_fields
bookmark_border
പാ​പ ബൗ​ബ സെ​ന​ഗലി​​െൻറ സൂ​പ്പ​ർ ഹീ​റോ; 2002 ലോ​ക​ക​പ്പ്​ മറക്കാനാകുമോ?
cancel

പാ​രി​സ്​: ഒ​റ്റ ഗോ​ളു​കൊ​ണ്ട്​ ആ​ഫ്രി​ക്ക​ൻ ഫു​ട്​​ബാ​ളി​ലെ ഇ​തി​ഹാ​സ​മാ​യ താ​ര​മാ​ണ്​ സെ​ന​ഗാ​ളി​െൻറ പാ​പ ബൗ​ബ ദി​യോ​പ്. അ​തു​പോ​ലെ​ത​ന്നെ​യാ​യി അ​ദ്ദേ​ഹ​ത്തി​െൻറ മ​ട​ക്ക​വും. 41ാം വ​യ​സ്സി​ൽ ജീ​വി​ത​ത്തി​ന്​ സ​ഡ​ൻ​ഡെ​ത്ത്​ വി​ളി​ച്ച്​ ആ​രാ​ധ​ക​രു​ടെ പാ​പ മ​റ​ഞ്ഞു. പ​രി​ക്കും ഫി​റ്റ്​​ന​സ്​ പ്ര​ശ്​​ന​ങ്ങ​ളു​മാ​യി വ​ല​ഞ്ഞ ക​രി​യ​റി​ന്​ 2013ൽ ​ലോ​ങ്​ വി​സി​ൽ മു​ഴ​ക്കി​യ താ​രം പി​ന്നീ​ട്​ അ​സു​ഖ​ങ്ങ​ളു​െ​ട പി​ടി​യി​ലാ​യി. ഞ​ര​മ്പും പേ​ശി​ക​ളും ചു​രു​ങ്ങി​പ്പോ​വു​ന്ന 'ചാ​ർ​കോ​ട്​ മാ​രി ടൂ​ത്ത്​ ഡി​സീ​സ്​​' ബാ​ധി​ത​നാ​യ പാ​പ വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ചി​കി​ത്സ​ക്കി​ടെ പാ​രി​സി​ലാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത്യ​ശ്വാ​സം വ​ലി​ച്ച​ത്.

പാ​പ ബൗ​ബ ദി​യോ​പ്​ എ​ന്ന പേ​രു​കേ​ൾ​ക്കു​േ​മ്പാ​ൾ ലോ​ക​മെ​ങ്ങു​മു​ള്ള ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​രു​ടെ ഓ​ർ​മ​യി​ലേ​ക്ക്​ ഗോ​ള​ടി​ച്ചു​ക​യ​റു​ക 2002 ജ​പ്പാ​ൻ-​കൊ​റി​യ ഫി​ഫ ലോ​ക​ക​പ്പി​െൻറ ഉ​ദ്​​ഘാ​ട​ന​മ​ത്സ​ര​മാ​ണ്. നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​ന്മാ​ർ എ​ന്ന പ​കി​ട്ടു​മാ​യി വ​ന്ന റോ​ജ​ർ ലി​മേ​റ​യു​ടെ തി​യ​റി ഒ​ൻ​റി​യും പാ​ട്രി​ക്​ വി​യേ​ര​യും അ​ണി​നി​ര​ന്ന ഫ്രാ​ൻ​സി​നെ നാ​ണം​കെ​ടു​ത്തി മ​ട​ങ്ങി​യ സെനഗൽ. ആ​ഫ്രി​ക്ക​യി​ൽ നി​ന്നു​ള്ള കൊ​ച്ചു​രാ​ജ്യ​ത്തി​െൻറ ആ​ദ്യ ലോ​ക​ക​പ്പ്​ മ​ത്സ​ര​മാ​യി​രു​ന്നു അ​ത്. അ​ലി​യു സി​സെ​യും എ​ൽ ഹാ​ദി ദി​യൂ​ഫും അ​ണി​നി​ര​ന്ന ടീ​മി​െൻറ മ​ധ്യ​നി​ര​യി​ലെ ക​രു​ത്താ​യി​രു​ന്നു പാ​പ. 29ാം മി​നി​റ്റി​ൽ ഡേ​വി​ഡ്​ ട്രെ​സ​ഗെ​യു​ടെ ലോ​ങ്​ റേ​ഞ്ച​ർ സെ​ന​ഗാ​ൾ പോ​സ്​​റ്റി​ൽ ത​ട്ടി റീ​ബൗ​ണ്ട്​ ചെ​യ്​​ത​തി​നു പി​ന്നാ​ലെ പി​റ​ന്ന മു​ന്നേ​റ്റം. മ​ധ്യ​വ​ര​യും ക​ട​ന്നു​വ​ന്ന പ​ന്ത്​ ഇ​ട​തു​വി​ങ്ങി​ലൂ​ടെ കോ​രി​യെ​ടു​ത്ത്​ കു​തി​ച്ച എ​ൽ​ഹാ​ദി ദി​യൂ​ഫ്​ ഗോ​ൾ​ലൈ​നി​ൽ ബോ​ക്​​സി​നു​ള്ളി​ലേ​ക്കു​ നീ​ട്ടി​ന​ൽ​കി​യ ക്രോ​സ്​ എ​ത്തു​േ​മ്പാ​ൾ എ​വി​ടെ​നി​ന്നോ പൊ​ട്ടി​വീ​ണ​പോ​ലെ​യാ​ണ്​ പാ​പ ബോ​ക്​​സി​നു​ള്ളി​ലെ​ത്തി​യ​ത്.

വി​യേ​ര​യും ഇ​മ്മാ​നു​വ​ൽ പെ​റ്റി​റ്റും ഉ​ൾ​പ്പെ​ടു​ന്ന ഫ്ര​ഞ്ച്​ പ്ര​തി​രോ​ധ​ത്തി​ന്​ അ​പ​ക​ടം മ​ണ​ക്കും​മു​േ​മ്പ പാ​പ​യു​ടെ മി​ന്ന​ലാ​ക്ര​മ​ണം. അ​ടി​തെ​റ്റി​വീ​ണ ഗോ​ളി ഫാ​ബി​യ​ൻ ബാ​ർ​തേ​സി​നെ ക​ട​ന്ന്​ പാ​പ ​ൈസ്ല​ഡ്​ ചെ​യ്​​ത്​ പ​ന്ത്​ വ​ല​യി​ലേ​ക്ക്​ ത​ട്ടി​യി​ട്ടു. ഈ ​ഒ​രൊ​റ്റ ഗോ​ളി​ൽ സെ​ന​ഗാ​ളും ​പാ​പ​യും ച​രി​ത്രം​കു​റി​ച്ചു. ആ​ഫ്രി​ക്ക​യി​ലെ ചെ​റു​രാ​ജ്യം​ ഫു​ട്​​ബാ​ൾ ഭൂ​പ​ട​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ട്ടു. ഒ​രു ഗോ​ളി​ന്​ തോ​റ്റ ഫ്രാ​ൻ​സ്, ​ഡെ​ന്മാ​ർ​മാ​ർ​ക്കി​നോ​ടും തോ​റ്റ്​ ഒ​രു ജ​യം​പോ​ലു​മി​ല്ലാ​തെ ഗ്രൂ​പ്​ റൗ​ണ്ടി​ൽ​ത​ന്നെ മ​ട​ങ്ങി.

ടൂ​ർ​ണ​മെൻറി​ലെ ക​റു​ത്ത​കു​തി​ര​ക​ളാ​യി മാ​റി​യ സെ​ന​ഗൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി ച​രി​ത്രം കു​റി​ച്ചു. തു​ർ​ക്കി​ക്കു മു​ന്നി​ൽ ഒ​രു ഗോ​ളി​ന്​ തോ​റ്റാ​ണ്​ അ​വ​ർ മ​ട​ങ്ങി​യ​ത്. പാ​പ​യും ദി​യൂ​ഫും അ​ലി സി​സോ​യും തു​ട​ങ്ങി​യി​ട്ട വി​പ്ല​വം സെ​ന​ഗലി​നെ ഫു​ട്​​ബാ​ളി​െൻറ വി​ത്തു​പാ​ട​മാ​ക്കി​മാ​റ്റി. അ​വ​രു​ടെ ച​രി​ത്ര​നേ​ട്ടം നാ​ട്ടി​ലെ പു​തു​ത​ല​മു​റ​ക്ക്​ ആ​വേ​ശ​മാ​യി. അ​ങ്ങ​നെ ​പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​യി​ലെ ചെ​റു​രാ​ജ്യം യൂ​റോ​പ്പി​െൻറ ഫു​ട്​​ബാ​ൾ ന​ഴ്​​സ​റി​യാ​യി. ഒ​രു​പി​ടി താ​ര​ങ്ങ​ൾ വ​ള​ർ​ന്നു​പ​ന്ത​ലി​ച്ചു. സാ​ദി​യോ മാ​നെ, ഇ​ദ്രി​സ ഗ്വി​യെ, ചീ​കോ കു​​യാ​തെ, കാ​ലി​ദു കൗ​ലി​ബ​ലി എ​ന്നി​ങ്ങ​നെ നീ​ണ്ടു​കി​ട​ക്കു​ന്നു ആ ​പ​ട്ടി​ക.

സെൻറ​ർ ബാ​ക്കി​ലും മ​ധ്യ​നി​ര​യി​ലും തി​ള​ങ്ങി​യ പാ​പ 2008 വ​രെ ദേ​ശീ​യ ടീം ​കു​പ്പാ​യ​മ​ണി​ഞ്ഞു. 63 മ​ത്സ​ര​ങ്ങ​ളി​ൽ 11 ഗോ​ള​ടി​ച്ച താ​രം, ലോ​ക​ക​പ്പി​നു പി​ന്നാ​ലെ ഫ്ര​ഞ്ച്​ ക്ല​ബാ​യ ലെ​ൻ​സി​ലേ​ക്കാ​ണ്​ ചേ​ക്കേ​റു​ന്ന​ത്. ശേ​ഷം ഫു​ൾ​ഹാം, പോ​ർ​ട്​​സ്​​മൗ​ത്ത്, എ.​ഇ.​കെ ആ​ത​ന​സ്, വെ​സ്​​റ്റ്​​ഹാം യു​നൈ​റ്റ​ഡ്​ ക്ല​ബു​ക​ളി​ൽ ക​ളി​ച്ച താ​രം ബെ​ർ​മി​ങ്​​ഹാ​മി​ലൂ​ടെ​യാ​ണ്​ വി​ര​മി​ച്ച​ത്. പോ​ർ​ട്​​സ്​​മൗ​ത്തി​നൊ​പ്പം എ​ഫ്.​എ ക​പ്പ്​ ചാ​മ്പ്യ​ന്മാ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SenegalPapa Bouba Diop
News Summary - Former Senegal midfielder Papa Bouba Diop dies at 42
Next Story