കേരള പൊലീസിന്‍റെ സുവർണ തലമുറ താരം സി.എ ലിസ്റ്റൻ അന്തരിച്ചു
text_fieldsതൃശൂർ: കേരള പൊലീസ് ഫുട്ബാൾ ടീമിന്‍റെ സുവർണ കാലത്തെ താരങ്ങളിലൊരാളായ സി.എ ലിസ്റ്റൻ (54) അന്തരിച്ചു. കേരള പൊലീസിൽ അസിസ്റ്റന്‍റ് കമാൻഡറായിരുന്ന ലിസ്റ്റൻ ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് മരണമടഞ്ഞത്.
കേരള പൊലീസ് കണ്ണൂരിൽ നടന്ന ഫെഡറേഷൻ കപ്പിൽ േജതാക്കളായപ്പോൾ വിജയ ഗോൾ നേടിയത് ലിസ്റ്റനായിരുന്നു. തൃശൂർ ജില്ലാ ജൂനിയർ ടീമിനായി കളിതുടങ്ങിയ ലിസ്റ്റന്‍റെ ബൂട്ടുകൾ ജൂനിയർ ഇന്ത്യൻ ടീമിനായും ചലിച്ചു. 1988ൽ സന്തോഷ് ട്രോഫി ഫൈനലിലെത്തിയ കേരള സംഘത്തിനായി ടൂർണമെന്‍റിലുടനീളം ഉജ്ജ്വല പ്രകടനമാണ് ലിസ്റ്റൻ നടത്തിയത്.
1988ലാണ് ചെറുപ്രായം മുതൽ പരിചയമുള്ള ഐ.എം വിജയനൊപ്പം ലിസ്റ്റൻ കേരള പൊലീസ് ടീമിലെത്തിയത്. വി.പി സത്യൻ, യു.ഷറഫലി, കെ.ടി ചാക്കോ, തോബിയാസ്, പാപ്പച്ചൻ അടക്കമുള്ള കേരളത്തിന്‍റെ ഇതിഹാസ താരങ്ങൾക്കൊപ്പം ലിസ്റ്റൻ കേരള പൊലീസിനായി അഭിമാന നേട്ടങ്ങൾ സ്വന്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

