Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതെരഞ്ഞെടുപ്പിൽ...

തെരഞ്ഞെടുപ്പിൽ 'ഗോള'ടിക്കാൻ മുൻ കേരള താരം ജംഷീനയും

text_fields
bookmark_border
തെരഞ്ഞെടുപ്പിൽ ഗോളടിക്കാൻ മുൻ കേരള താരം ജംഷീനയും
cancel
camera_alt

ജംഷീന

മലപ്പുറം: കേരള ഫുട്​ബാൾ ടീമിനായി മൈതാനത്ത്​ വിസ്​മയം തീർത്ത വനിത താരം തദ്ദേശ തെരഞ്ഞെടു​പ്പിലും ഒരങ്കത്തിന് 'ബൂട്ടണിയുന്നു'.

മലപ്പുറം നഗരസഭയിലെ 13ാം വാർഡ് കാളമ്പാടിയിൽ എൽ.ഡി.എഫ്​​ സ്ഥാനാർഥിയായി മത്സരിക്കുന്നത്​ ദേശീയ മത്സരങ്ങളിലടക്കം ശ്രദ്ധേയ പ്രകടനം കാഴ്​ചവെച്ച മുൻ കേരള ടീം താരം ജംഷീന ഉരുണിയൻ പറമ്പിലാണ്. കേരള ടീമിൽ ഡിഫന്‍ഡറായിരുന്നു. നിലവിലെ കൗണ്‍സിലർ ഭര്‍തൃപിതാവ് അബ്​ദുല്‍ മജീദി​െൻറ സബ്സ്​റ്റിറ്റ്യൂട്ട് ആവാനാണ് ജംഷീനയുടെ ശ്രമം. ഭർത്താവ്​ ഷമീംസാദും കുടുംബാംഗങ്ങളും പിന്തുണയുമായി കൂടെയുണ്ട്​.

ഏഴുവര്‍ഷം കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞ ജംഷീന ദേശീയ ഗെയിംസിലും പ​െങ്കടുത്തിട്ടുണ്ട്​്​. 2016ല്‍ സംസ്ഥാനത്തെ മികച്ച സീനിയർ വനിത ഫുട്​ബാൾ താരമായിരുന്നു.

രാഷ്​ട്രീയമെന്നത്​ വലിയ സേവനമാണെന്നും ജനങ്ങളുടെ പിന്തുണയുണ്ടാവുമെന്ന പ്രതീക്ഷയുണ്ടെന്നും ജംഷീന പറഞ്ഞു.

തിരുവല്ല മാര്‍ത്തോമ കോളജില്‍നിന്നാണ്​ ബി.എ ഇക്കോണിമിക്​സും എം.എ ഇക്കണോമിക്സും പൂര്‍ത്തിയാക്കിയത്​. യൂനിവേഴ്​സിറ്റി തലത്തിലും നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്​. ജംഷീനയുടെ മൂത്ത സഹോദരി ഷെമിനാസും സംസ്ഥാന ഫുട്ബാള്‍ താരമായിരുന്നു. സഹോദരി തിരുവനന്തപുരത്ത് സ്​കൂളിൽ​ ഫുട്ബാള്‍ പരിശീലകയാണ്. ആനങ്ങാടി സ്വ​േദശിയായ സിദ്ദീഖ്​^ജമീല ദമ്പതികളുടെ മകളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram municipalitypanchayat election 2020former footballer
News Summary - former kerala footballer jamsheena contesting for LDF in malappuram municipality
Next Story