Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2023 10:46 PM IST Updated On
date_range 8 Feb 2023 10:46 PM ISTക്രൊയേഷ്യ മുൻ പരിശീലകൻ ബ്ലാസേവിച് അന്തരിച്ചു
text_fieldsbookmark_border
സാഗ്റെബ്: 1998ലെ ലോകകപ്പിൽ ക്രൊയേഷ്യ ഫുട്ബാൾ ടീമിനെ മൂന്നാം സ്ഥാനക്കാരാക്കി ചരിത്രം കുറിച്ച പരിശീലകൻ മിറോസ്ലാവ് സിറോ ബ്ലാസേവിച് (87) അന്തരിച്ചു.
അർബുദബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു ഇദ്ദേഹം. പരിശീലകരുടെ പരിശീലകൻ എന്നറിയപ്പെട്ട ബ്ലാസേവിച് നാല് ദേശീയ ടീമുകളുടെയും ക്ലബുകളുടെയും ചുമതലവഹിച്ചിട്ടുണ്ട്. ഇറാൻ, ബോസ്നിയ-ഹെർസെഗോവിന, സ്വിറ്റ്സർലൻഡ് എന്നിവയാണ് ഇദ്ദേഹം പരിശീലിപ്പിച്ച മറ്റു ദേശീയ ടീമുകൾ.
ഡയനാമോ സാഗ്റെബ്, നാന്റസ്, ഗ്രാസ്ഷോപ്പർ സൂറിച്, സിയോൺ, ഷാങ്ഹായ് ഷെൻഹുവ തുടങ്ങിയ ക്ലബുകളുടെയും കോച്ചായിരുന്നു. ബോസ്നിയ-ഹെർസെഗോവിനയിലെ ട്രാവ്നിക്കിലാണ് ജനനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

