Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയ്ക്ക് ഇനി ഇംഗ്ലീഷ് കരുത്ത്; ആന്ദ്രെ ഗ്രീൻ ടീമിനൊപ്പം ചേർന്നു

text_fields
bookmark_border
ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയ്ക്ക് ഇനി ഇംഗ്ലീഷ് കരുത്ത്; ആന്ദ്രെ ഗ്രീൻ ടീമിനൊപ്പം ചേർന്നു
cancel

കൊച്ചി: വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണ് മുന്നോടിയായി ഇംഗ്ലീഷ് മുന്നേറ്റ താരം ആന്ദ്രെ ഗ്രീനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. 2026-27 സീസൺ അവസാനിക്കുന്നത് വരെയുള്ള കരാറിലാണ് 27-കാരനായ ഈ വിംഗറുമായി ബ്ലാസ്റ്റേഴ്സ് ഒപ്പുവെച്ചിരിക്കുന്നത്. നിലവിൽ ചെന്നൈയിൽ നടക്കുന്ന ടീമിന്‍റെ പ്രീസീസൺ ക്യാമ്പിൽ ചേർന്ന ഗ്രീൻ പരിശീലനം ആരംഭിച്ചുകഴിഞ്ഞു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൺ വില്ലയുടെ അക്കാദമിയിലൂടെ വളർന്നുവന്ന ആന്ദ്രെ ഗ്രീൻ, 2015ലാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. ആസ്റ്റൺ വില്ലയ്ക്കായി പ്രീമിയർ ലീഗിലടക്കം അമ്പതിലധികം മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം യൂറോപ്യൻ ഫുട്ബോളിലെ മികച്ച പരിചയസമ്പത്തുമായാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഇ.എഫ്.എൽ ചാമ്പ്യൻഷിപ്പ് തുടങ്ങി മുൻനിര ലീഗുകളിൽ പോർട്സ്മൗത്ത്, പ്രെസ്റ്റൺ നോർത്ത് എൻഡ്, ഷെഫീൽഡ് യുണൈറ്റഡ്, റോഥർഹാം യുണൈറ്റഡ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്കായും ഗ്രീൻ കളത്തിലിറങ്ങിയിട്ടുണ്ട്. കൂടാതെ ഇംഗ്ലണ്ടിന്‍റെ അണ്ടര്‍ 18, 19, 20 ദേശീയ യൂത്ത് ടീമുകളെയും പ്രതിനിധീകരിച്ചു.

പ്രധാനമായും വിംഗർ പൊസിഷനിൽ കളിക്കുന്ന ഗ്രീൻ, അറ്റാക്കിങ്ങിൽ ഏത് റോളും വഴങ്ങുന്ന ഡൈനാമിക് താരമാണ്. ഇരു വിംഗുകളിലൂടെയും ഒരേ മികവോടെ മുന്നേറാൻ കഴിയുന്ന ഗ്രീനിന്‍റെ വേഗതയും ക്ലോസ് ബോൾ കൺട്രോളും വൺ-ഓൺ-വൺ സാഹചര്യങ്ങളിലെ മികച്ച ഡ്രിബ്ലിംഗും എതിർ പ്രതിരോധനിരയ്ക്ക് കനത്ത വെല്ലുവിളിയാകും. പന്തില്ലാതെ താരം നടത്തുന്ന സമയോചിതമായ നീക്കങ്ങൾ എതിർ പ്രതിരോധത്തിന്‍റെ ഘടന തകർക്കാനും സഹതാരങ്ങൾക്ക് ഒഴിഞ്ഞ ഇടങ്ങൾ തുറന്നുനൽകാനും സഹായിക്കുന്നതാണ്.

വിവിധ ഫുട്ബോൾ സാഹചര്യങ്ങളിൽ കളിച്ച് തെളിയിച്ച ആന്ദ്രെ ഗ്രീന്‍റെ വരവ് വരും സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റങ്ങൾക്ക് പുതിയ ഊർജ്ജം പകരുമെന്നാണ് ടീം മാനേജ്‌മെന്റിന്റെയും ആരാധകരുടെയും പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former Aston Villa Winger Andre Green Joins Kerala Blasters FC
Next Story