Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂപ്പർ ലീഗിൽ കുതിക്കാനൊരുങ്ങി ഫോഴ്സ കൊച്ചിയുടെ പടക്കുതിരകൾ

text_fields
bookmark_border
കേ​ര​ള ഫോ​ഴ്സ​യു​ടെ ആ​ദ്യ മ​ത്സ​രം 27ന് ​മ​ല​പ്പു​റം എ​ഫ്.​സി​യു​മാ​യി
സൂപ്പർ ലീഗിൽ കുതിക്കാനൊരുങ്ങി ഫോഴ്സ കൊച്ചിയുടെ പടക്കുതിരകൾ
cancel

കൊ​ച്ചി: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യു​ടെ മൂ​ന്നാം സീ​സ​ണി​ൽ കൊ​ച്ചി​ക്കാ​യി കു​തി​ക്കാ​നൊ​രു​ങ്ങി ഫോ​ഴ്സ കൊ​ച്ചി എ​ഫ്.​സി​യു​ടെ വ​ൻ താ​ര​നി​ര. മി​ക​ച്ച വി​ദേ​ശ-​സ്വ​ദേ​ശി താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​മു​ള്ള ടീം ​എ​ന്ന പ്ര​തീ​ക്ഷ​യാ​ണ്​ ഉ​യ​ർ​ത്തു​ന്ന​ത്. പ്രീ-​സീ​സ​ൺ മ​ത്സ​ര​ങ്ങ​ളി​ൽ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് ടീം ​കാ​ഴ്ച​വെ​ച്ച​ത്. അ​ത്​ പ്ര​ധാ​ന ക​രു​ത്താ​ക്കി​യാ​ണ്​ ടീം ​ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ​മാ​രി​ൽ ഒ​രാ​ളാ​യ ദേ​ബ്ജി​ത് മ​ഞ്ജും​ദാ​ർ ടീ​മി​ന്‍റെ കാ​വ​ൽ​ക്കാ​ര​നാ​യി വ​ല​കാ​ക്കാ​നു​ണ്ടാ​കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഒ​പ്പം ഐ.​എ​സ്.​എ​ൽ, ഐ-​ലീ​ഗ്, സ​ന്തോ​ഷ് ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​മു​ഖ താ​ര​ങ്ങ​ളും ടീ​മി​ൽ അ​ണി​നി​ര​ക്കും. ബെ​ൽ​ജി​യ​ത്തി​ന്‍റെ മു​ൻ ലോ​ക​ക​പ്പ് താ​രം വി​താ​ൽ ബൊ​ർ​ക്ക​ൽ​മെ​ൻ​സാ​ണ് ഫോ​ഴ്സ കൊ​ച്ചി​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ ടീ​മി​ന് വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. തു​ട​ക്ക​കാ​ല​ത്ത് വ​ലി​യ ആ​രാ​ധ​ക​പി​ന്തു​ണ​യും മി​ക​ച്ച ക​ളി​ശൈ​ലി​യും കെ​ട്ടി​പ്പ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ് ക്ല​ബി​ന്‍റെ വ​ലി​യ വി​ജ​യ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.

സി​നി​മാ​താ​രം പ്രി​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ, സു​പ്രി​യ മേ​നോ​ൻ, ന​സ്‌​ലി മു​ഹ​മ്മ​ദ്, ഷ​മീം ബ​ക്ക​ർ, ഷൈ​ജ​ൽ മു​ഹ​മ്മ​ദ്‌, പ്ര​വീ​ഷ് കു​ഴി​പ്പ​ള്ളി എ​ന്നി​വ​രാ​ണ്​ ക്ല​ബി​ന്‍റെ ഉ​ട​മ​സ്ഥ​ർ. അ​മ്പ​രീ​ഷ് സ​മ്പ​ത്താ​ണ് സി.​ഇ.​ഒ.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഷ​മീം ബ​ക്ക​ർ സി.​കെ, ന​സ്​​ലി മു​ഹ​മ്മ​ദ്‌, എ​റ​ണാ​കു​ളം ഡി.​എ​ഫ്.​എ സെ​ക്ര​ട്ട​റി വി​ജു ചൂ​ള​മാ​ക്ക​ൽ. ക്ല​ബ്‌ സി.​ഇ.​ഒ അ​മ്പ​രീ​ഷ് സ​മ്പ​ത്ത്, ഹെ​ഡ് കോ​ച്ച് വി​താ​ൽ ബൊ​ഴ്​​ക്ക​ൽ​മെ​ൻ​സ്, ക്യാ​പ്റ്റ​ൻ നൗ​ഹ്വ​ൽ പെ​രേ​ര, വൈ​സ് ക്യാ​പ്റ്റ​ൻ അ​ഖി​ൽ പ്ര​വീ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

2024 മേ​യി​ൽ രൂ​പ​വ​ത്​​കൃ​ത​മാ​യ ക്ല​ബ്​​ ആ ​വ​ർ​ഷം ന​ട​ന്ന സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യു​ടെ ഉ​ദ്ഘാ​ട​ന സീ​സ​ണി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച്​ ഫൈ​ന​ൽ വ​രെ മു​ന്നേ​റി. ഫൈ​ന​ലി​ൽ കാ​ലി​ക്ക​റ്റ് എ​ഫ്‌.​സി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ര​ണ്ടാം സീ​സ​ണി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ സീ​സ​ണി​ലെ മി​ക​ച്ച പ്ര​ക​ട​നം ആ​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. അ​തി​ൽ​നി​ന്ന്​ പാ​ഠ​മു​ൾ​ക്കൊ​ണ്ട്​ പു​തി​യ പ​രി​ശീ​ല​ക​​നും പു​തി​യ താ​ര​നി​ര​യു​മാ​യാ​ണ്​ ഇ​ത്ത​വ​ണ ടീ​മി​നെ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര താ​ര​പ്പെ​രു​മ

അ​ർ​ജ​ന്‍റീ​ന, ബ്ര​സീ​ൽ, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മി​ടു​ക്ക​രാ​യ താ​ര​ങ്ങ​ൾ ഈ ​സീ​സ​ണി​ൽ ഫോ​ഴ്സ കൊ​ച്ചി ജ​ഴ്സി​യി​ൽ പ​ന്ത് ത​ട്ടാ​നെ​ത്തും. ഇ​ത് ടീ​മി​ന്‍റെ ആ​ക്ര​മ​ണ-​പ്ര​തി​രോ​ധ നി​ര​ക​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര​നി​ല​വാ​രം ന​ൽ​കും. ബ്ര​സീ​ലി​യ​ൻ താ​ര​ങ്ങ​ളാ​യ എ​ലി​റ്റ​ൺ പാ​ര​ഡി​ഞ്ഞോ ജൂ​നി​യ​ർ, റെ​നാ​ൻ ജ​നു​വാ​രി​യോ റോ​ച്ച ഡി ​അ​രൗ​ജോ, പൗ​ലോ ഹെൻറി​ക് സാ​ൻ​റോ​സ്, അ​ർ​ജ​ന്‍റീ​നി​യ​ൻ മി​ഡ്ഫീ​ൽ​ഡ​ർ ന​ഹു​വ​ൽ ജൊ​നാ​ഥ​ൻ പെ​രേ​ര, മെ​ക്സി​ക്ക​ൻ വി​ങ്ങ​ർ ഡീ​ഗോ ഹെ​ർ​ണാ​ണ്ട​സ് ജി​മെ​നെ​സ് എ​ന്നി​വ​രാ​ണ് വി​ദേ​ശ താ​ര​ങ്ങ​ൾ.

പ്രാ​ദേ​ശി​ക പ്ര​തി​ഭ​ക​ൾ​ക്ക് വ​ൻ അ​വ​സ​രം

യു​വ​താ​ര​ങ്ങ​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് മാ​നേ​ജ്‌​മെ​ന്‍റ്​ ഇ​ത്ത​വ​ണ ന​ൽ​കി​യി​ട്ടു​ള്ള​ത്. പ്രീ-​സീ​സ​ൺ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ ഒ​മ്പ​ത്​ യു​വ​താ​ര​ങ്ങ​ൾ​ക്ക് ടീ​മി​ൽ അ​വ​സ​രം ല​ഭി​ച്ചു.

ഇ​തി​ൽ ജി​ല്ല​യി​ൽ​നി​ന്ന് മാ​ത്രം എ​ട്ട്​ താ​ര​ങ്ങ​ൾ ഇ​ടം​നേ​ടി. അ​സി.​ കോ​ച്ച് ബൈ​ജു ജി.​എ​സ് ആ​ണ്. ഗോ​കു​ലം കേ​ര​ള എ​ഫ്‌.​സി​യി​ലെ പ​രി​ച​യ​സ​മ്പ​ത്തു​ള്ള ബൈ​ജു സം​സ്ഥാ​ന ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഫി​റ്റ്ന​സ് കോ​ച്ച് സാ​മി​റാ​ൻ ഐ ​ലീ​ഗ് ക്ല​ബു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ സ​മ്പ​ന്ന​നാ​ണ്. ടീം ​മാ​നേ​ജ​ർ നി​കി​ധേ​ഷ് ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സി​ലും ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യി​ലും പ​രി​ച​യ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Forca Kochi is ready to leap into the Super League
Next Story