Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​റ്റാ​ലി​യ​ൻ ഫു​ട്ബാ​ൾ ഇ​തി​ഹാ​സം സാ​ൻ​ഡ്രോ മ​സോ​ള അ​ന്ത​രി​ച്ചു

text_fields
bookmark_border
ഇ​റ്റാ​ലി​യ​ൻ ഫു​ട്ബാ​ൾ ഇ​തി​ഹാ​സം സാ​ൻ​ഡ്രോ മ​സോ​ള അ​ന്ത​രി​ച്ചു
cancel

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ ഫു​ട്ബാ​ൾ ഇ​തി​ഹാ​സ​വും ഇ​ന്റ​ർ മി​ലാ​ന്റെ മു​ൻ നാ​യ​ക​നു​മാ​യ സാ​ൻ​ഡ്രോ മ​സോ​ള അ​ന്ത​രി​ച്ചു. 83 വ​യ​സ്സാ​യി​രു​ന്നു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. 17 വ​ർ​ഷ​ത്തെ ക്ല​ബ് ഫു​ട്ബാ​ൾ ക​രി​യ​റി​ൽ ഇ​ന്റ​ർ മി​ലാ​ന് വേ​ണ്ടി മാ​ത്ര​മാ​ണ് മ​സോ​ള ക​ളി​ച്ച​ത്. ക്ല​ബി​നാ​യി 565 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 158 ഗോ​ൾ നേ​ടി. '

ഇ​ന്റ​റി​നെ നാ​ല് സീ​രി എ ​കി​രീ​ട​ങ്ങ​ളി​ലേ​ക്കും, 1964, 1965 വ​ർ​ഷ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി യൂ​റോ​പ്യ​ൻ ക​പ്പു​ക​ളി​ലേ​ക്കും ന​യി​ച്ചു. ഇ​റ്റ​ലി​ക്കാ​യി 70 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച അ​ദ്ദേ​ഹം 22 ഗോ​ൾ നേ​ടി. 1968ൽ ​ഇ​റ്റ​ലി യൂ​റോ​പ്യ​ൻ ക​പ്പ് നേ​ടു​മ്പോ​ഴും 1970ൽ ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ എ​ത്തു​മ്പോ​ഴും ടീ​മി​ലെ പ്ര​ധാ​നി​യാ​യി​രു​ന്നു സ്ട്രൈക്കർ. 1949ലെ ​സൂ​പ്പ​ർ​ഗ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട പ്ര​ശ​സ്ത ഇ​റ്റാ​ലി​യ​ൻ താ​രം വാ​ല​ന്റീ​നോ മ​സോ​ള​യു​ടെ മ​ക​നാ​ണ് സാ​ൻ​ഡ്രോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - footballer sandro mazzola passed away
Next Story