Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതീർഥാടന പുണ്യത്തിന്റെ...

തീർഥാടന പുണ്യത്തിന്റെ നിറവിൽ കരിം ബെൻസെമ

text_fields
bookmark_border
തീർഥാടന പുണ്യത്തിന്റെ നിറവിൽ കരിം ബെൻസെമ
cancel
camera_alt

ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ കരിം ബെൻസെമ

ജിദ്ദ: തീർഥാടന പുണ്യത്തിന്റെ നിറവിൽ ലോക ഫുട്​ബാൾ താരങ്ങളിലൊരാളായ കരിം ബെൻസെമ. സൗദി അറേബ്യയിലെ അൽ ഇത്തിഹാദ് ക്ലബ്ബിൽ ചേർന്ന ഈ ഫ്രഞ്ച് താരം മക്കയിലെത്തി ഉംറ നിർവഹിച്ചു. സൗദിയിൽ നടക്കുന്ന കിങ്​ സൽമാൻ ക്ലബ് കപ്പ്​ മത്സരത്തിൽനിന്ന്​ പുറത്തായ​ ശേഷമാണ്​​ കരിം ബെൻസെമ മക്കയിലെത്തിയത്​.

ഉംറയുടെ കർമങ്ങൾ നിർവഹിക്കുന്നതിനിടെ കഅബയുടെ അരികെ നിൽക്കുന്ന വീഡിയോ ക്ലിപ്പ്​ അദ്ദേഹം ‘എക്​സ്​’ അകൗണ്ടിൽ പോസ്​റ്റ്​ ചെയ്​തു. ‘ഏക സത്യം. സ്​തുതി ദൈവത്തിന്​’ എന്ന്​ അതിൽ അദ്ദേഹം പോസ്​റ്റിൽ കുറിച്ചു. കിങ്​ സൽമാൻ കപ്പ്​ ടൂർണമെൻറിന്റെ എട്ടാം റൗണ്ടിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ്​ എതിരാളിയായ അൽഹിലാൽ ക്ലബിനോട്​ ബെൻസെമയുടെ ടീം ഇത്തിഹാദ്​ പരാജയപ്പെട്ടത്​.

ഈ വർഷം ജൂണിലാണ്​ സ്പാനിഷ് ക്ലബ്​ റയൽ മാഡ്രിഡിൽ നിന്ന്​ ബെൻസെമ 2026 വരെ നീളുന്ന കരാറുമായി അൽഇത്തിഹാദ്​ ക്ലബിൽ ചേർന്നത്​. ഇത്തിഹാദിന്​ കീഴിൽ ഇതുവരെ നാല്​ മത്സരങ്ങളിൽ ബെൻസെമ കളിച്ചു. ഇതിൽ മൂന്ന്​ ഗോളുകൾ നേടി​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karim BenzemaUmrah
News Summary - Footballer Karim Benzema perform Umrah
Next Story