Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതുർക്കി ഭൂകമ്പത്തിൽ...

തുർക്കി ഭൂകമ്പത്തിൽ മരിച്ചവരിൽ ഫുട്ബാൾ താരവും

text_fields
bookmark_border
തുർക്കി ഭൂകമ്പത്തിൽ മരിച്ചവരിൽ ഫുട്ബാൾ താരവും
cancel

ഇസ്തംബുൾ: തുർക്കി ഭൂകമ്പത്തിൽ മരിച്ചവരിൽ യെനി മലതിയാസ്പോർ ക്ലബ് ഗോൾ കീപ്പർ അഹ്മദ് അയ്യൂബ് തുർക്കസ്‍ലാനും. രണ്ടാം ഡിവിഷൻ ക്ലബിനു വേണ്ടി 2021 മുതൽ കളിച്ചുവരുകയായിരുന്നു 28കാരൻ. കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പെട്ടാണ് മരണം.

2013 മുതൽ പ്രഫഷനൽ ഫുട്ബാളിൽ സജീവമായ താരം രാജ്യത്തെ വിവിധ ക്ലബുകൾക്കു വേണ്ടി വല കാത്തിട്ടുണ്ട്. ഹറ്റായ്സ്പോർ ക്ലബിനു വേണ്ടി കളിക്കുന്ന ഘാന ഫുട്ബാളർ ക്രിസ്റ്റ്യൻ അറ്റ്സു സമാനമായി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നെങ്കിലും ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു.

Show Full Article
TAGS:Turkey Earthquake
News Summary - Football star killed in Turkey earthquake
Next Story