Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻസ്റ്റഗ്രാമിൽ ആദ്യം; 600 മില്യൺ​ ഫോളോവേഴ്സിനെ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

text_fields
bookmark_border
cristiano ronaldo
cancel

ഇൻസ്റ്റഗ്രാമിൽ 600 മില്യൺ ഫോളോവേഴ്സെന്ന റെക്കോർഡ് കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. തുടർച്ചയായ മൂന്നാം വർഷവും ഇൻസ്റ്റഗ്രാമിൽ നിന്നും ഏറ്റവും കൂടുതൽ വരുമാനം നേടിയ താരവുമായി ക്രിസ്റ്റ്യാനോ.

38കാരനായ ക്രിസ്റ്റ്യാനോയാണ് ഇൻസ്റ്റഗ്രാമിൽ ആദ്യമായി 300 മില്യൺ ഫോളോവേഴ്സിനെ നേടിയത്. ഫോബ്സിന്റെ ലിസ്റ്റ് പ്രകാരം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന കായിക താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

2017ന് ശേഷം ഇതാദ്യമായാണ് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ ഒന്നാം സ്ഥാനത്ത് എത്തുന്നത്. സൗദി അറേബ്യയിലേക്കുള്ള കൂടുമാറ്റമാണ് ​ക്രിസ്റ്റ്യാനോക്ക് ഗുണകരമായത്. ഹോപ്പർ എച്ച്.ക്യു എന്ന സോഷ്യൽ മീഡിയ മാർക്കറ്റിങ് കമ്പനിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

ഒരു പോസ്റ്റിന് 3.23 മില്യൺ ഡോളറാണ് ക്രിസ്റ്റ്യാനോക്ക് വരുമാനമായി ലഭിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള മെസിക്ക് 2.6 മില്യൺ ഡോളറാണ് വരുമാനം. ഇവരെ കൂടാതെ വിരാട് കോഹ്‍ലി ബ്രസീൽ ഫുട്ബാളർ നെയ്മർ എന്നിവരാണ് പട്ടികയിലുള്ള മറ്റ് കായിക താരങ്ങൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Football star Cristiano Ronaldo became the first person
Next Story