Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക​ര​മാ​ർ​ഗം ഖ​ത്ത​ർ...

ക​ര​മാ​ർ​ഗം ഖ​ത്ത​ർ യാ​ത്ര​ക്കൊ​രു​ങ്ങി ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ

text_fields
bookmark_border
ക​ര​മാ​ർ​ഗം ഖ​ത്ത​ർ യാ​ത്ര​ക്കൊ​രു​ങ്ങി ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ
cancel

കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാളിന് പന്തുരുളാൻ ഒരു മാസം മാത്രം ബാക്കി. കളികാണാൻ ഖത്തറിലെത്താനുള്ള ഒരുക്കത്തിലാണ്കു വൈത്തിലെ ഫുട്ബാൾ പ്രേമികൾ. ടിക്കറ്റ് കരസ്ഥമാക്കിയുള്ള കാത്തിരിപ്പിൽ യാത്രക്ക് ചെലവേറുമോ എന്ന ചർച്ചയും സജീവമാണ്. വിവിധ വിമാനക്കമ്പനികൾ ഷട്ടിൽ സർവിസ് ഉൾപ്പെടെയുള്ള പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിമാനനിരക്ക് താരതമ്യേന അധികമാണ്. ഇതോടെ കരമാർഗം ഖത്തറിലെത്താനുള്ള വഴിതേടുകയാണ് കളിക്കമ്പക്കാർ. സൗദി അറേബ്യ വഴി കരമാർഗം ഖത്തറിലേക്കുള്ള വഴി തുറന്നത് ഇവർക്ക് ആശ്വാസമാണ്.

ഖത്തറിലെത്താൻ...

മത്സരങ്ങൾ കാണാൻ ഹയ കാർഡ് നിർബന്ധമാണ്. ഇത് കരസ്ഥമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ടിക്കറ്റ് എടുത്തുകഴിഞ്ഞാൻ ഹയ കാർഡിന് അപേക്ഷിക്കണം. ഹയ പോർട്ടലിൽ അപേക്ഷ നൽകിയാൽ ഒരാഴ്ചക്കകം കാർഡ് ലഭ്യമാകും. ലോകകപ്പ് വേളയിൽ ഖത്തറിലേക്ക് പ്രവേശിക്കാനുള്ള ഔദ്യോഗിക രേഖയാണ് ഇത്.

ഹയ കാർഡ് നേടിയവർക്ക് സൗദി മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസ അനുവദിച്ചുതുടങ്ങിയിട്ടുണ്ട്. ഹയ കാർഡ്, പാസ്പോർട്ട് കോപ്പി എന്നിവ ഉൾപ്പെടെ https://www.visitsaudi.com/ എന്ന വെബ്സൈറ്റ് വഴി Apply New Haya visa എന്ന വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച് മിനിറ്റുകൾക്കകം ഇലക്ടോണിക് വിസ ഇ-മെയിൽ വഴി ലഭ്യമായതായി യാത്രക്ക് തയാറെടുക്കുന്ന അബൂഹലീഫ യുനൈറ്റഡ് എഫ്.സി ഫുട്ബാൾ ക്ലബ് അംഗങ്ങൾ പറഞ്ഞു.

ഏകദേശം എട്ട് കുവൈത്ത് ദീനാർ മാത്രമാണ് സൗദി വിസിറ്റ് വിസക്ക് ഫീസായി ഈടാക്കുന്നത്. ഈ വിസ ഉപയോഗിച്ച് 2022 നവംബർ 10 മുതൽ ഡിസംബർ 18 വരെയുള്ള കാലയളവിൽ എത്ര തവണ വേണമെങ്കിലും സൗദിയിലേക്ക് പ്രവേശിക്കാനാകും. വിസ കാലാവധി 2023 ജനുവരി 10 വരെയാണ്. ആവശ്യക്കാർക്ക് അതുവരെ സൗദിയിൽ തങ്ങാനും വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനും അവസരമുണ്ടാകും.

സൂക്ഷിച്ചുവെക്കാൻ ഹയ കാർഡ്

ലോകകപ്പ് ലോഗോ മുദ്രണംചെയ്ത ടാഗ് ഉൾപ്പെടെയുള്ള ഒറിജിനൽ ഹയ കാർഡും ആരാധകർക്ക് ഫിഫ അയക്കുന്നുണ്ട്. നിരവധി കുവൈത്ത് പ്രവാസികൾക്ക് കൊറിയർ വഴി ഹയ കാർഡ് ലഭ്യമായിക്കഴിഞ്ഞു. മൊബൈൽ ആപ് വഴിയുള്ള ഡിജിറ്റൽ ഹയ കാർഡ് ഉപയോഗിച്ച് ഖത്തറിലേക്ക് പ്രവേശിക്കാമെങ്കിലും പ്രിന്റ് ചെയ്ത ഹയ കാർഡിന് പ്രിയമേറുകയാണ്. മൾട്ടിപ്പിൾ എൻട്രി വിസ ലഭിച്ചവരിൽ ചിലർ ഇതിനകം സൗദി ബോർഡർ കടന്ന് ടെസ്റ്റ് ഡ്രൈവ് നടത്തി തിരിച്ചെത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ എളുപ്പമാണെന്നാണ് അവരുടെ സാക്ഷ്യപ്പെടുത്തൽ.

മുൻകൂട്ടി വാഹന പെർമിറ്റ് നേടണം

വാഹനവുമായി ഖത്തർ അതിർത്തി കടക്കാൻ മുൻകൂട്ടി വാഹന പെർമിറ്റ് നേടണമെന്ന നിബന്ധനയുണ്ട്. ഇതിനായി വലിയ തുക ആവശ്യമാണ് എന്നത് പ്രയാസമാകുമെങ്കിലും 24 മണിക്കൂർ സമയത്തേക്ക് സൗജന്യമാണ്. ഇത് പ്രകാരം ഒന്നോ രണ്ടോ മത്സരങ്ങൾ കണ്ടതിനുശേഷം തിരിച്ചുവരാനാകും. കരമാർഗം ഏകദേശം ഒമ്പതു മണിക്കൂർ യാത്ര ചെയ്താൽ കുവൈത്തിൽനിന്ന് ഖത്തറിൽ എത്തിച്ചേരാം.

തയ്യാറക്കിയത്: റ​ഫീ​ഖ് ബാ​ബു പൊ​ന്മു​ണ്ടം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - Football lovers ready for road trip to Qatar
Next Story