Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂറോ കപ്പ്​ കഴിഞ്ഞ്...

യൂറോ കപ്പ്​ കഴിഞ്ഞ് ഫിൻലൻഡ്​​ ആരാധകർ റഷ്യയിൽ നിന്ന്​ മടങ്ങിയെത്തി; കൂടെ കോവിഡും

text_fields
bookmark_border
യൂറോ കപ്പ്​ കഴിഞ്ഞ് ഫിൻലൻഡ്​​ ആരാധകർ റഷ്യയിൽ നിന്ന്​ മടങ്ങിയെത്തി; കൂടെ കോവിഡും
cancel

ഹെൽസിങ്കി: യൂറോ കപ്പ്​ 2020 മത്സരങ്ങൾ കഴിഞ്ഞ്​ റഷ്യയിൽ നിന്ന്​ ഫുട്​ബാൾ ആരാധകർ സ്വരാജ്യത്തേക്ക്​ മടങ്ങിയെത്തിയതിന്​ പിന്നലെ ഫിൻലൻഡിൽ കോവിഡ്​ കേസുകൾ വർധിച്ചതായി ആരോഗ്യ വകുപ്പ്​.

ഈ മാസം സെൻറ്​ പീറ്റേഴ്​സ്​ ബർഗിൽ നടന്ന രണ്ട്​ മത്സരങ്ങളിൽ ഫിൻലൻഡ്​ തോറ്റിരുന്നു. കാണികൾ മടങ്ങിയെത്തിയതോടെ 100ലേറെ പേർക്കാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം 50ൽ നിന്നും 100 ലേക്ക്​ എത്തിയിരിക്കുകയാണിപ്പോൾ.

ഇതുവരെ റഷ്യയിൽ നിന്ന്​ മടങ്ങിയെത്തിയ 100 പേർക്കാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചതെന്ന്​ ഫിന്നിഷ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഹെൽത്ത്​ ആൻഡ്​ വെൽഫെയർ വ്യക്തമാക്കി. എന്നാൽ ​രോഗബാധ ഇനിയും ഉയരാനാണ്​ സാധ്യത. സെൻറ്​ പീറ്റേഴ്​സ്​ ബർഗിൽ നിന്ന്​ കോവിഡ്​ പിടിപെട്ടതിൽ ഭൂരിഭാഗം ​പേരും ഫുട്​ബാൾ ആരാധകരാണെന്ന്​ ഹെൽത്ത്​ ഇൻസ്​റ്റിറ്റ്യട്ട്​ സെക്യൂരിറ്റി ഹെഡ്​ മിക സൽമിനൻ പറഞ്ഞു.

ജൂൺ 22ന്​ 15 ബസുകളിലായി സെൻറ്​പീറ്റേഴ്​​സ്​ബർഗിൽ നിന്ന്​ ഫിൻലൻഡി​ലേക്ക്​ പുറപ്പെട്ട ആരാധകർക്കാണ്​ രോഗം ബാധിച്ചത്​. ചൊവ്വാഴ്​ച വൈകീട്ട്​ അതിർത്തി അടക്കുന്നതിന്​ മുമ്പ്​ എല്ലാ ആരാധകരെയും കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കാൻ സാധിക്കാത്തതിനെ തുടർന്ന്​ അധികൃതർ ജാഗ്രതയിലാണ്​. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്താനാണ്​ തീരുമാനം.

കോവിഡ്​ മഹാമാരി അധികം ബാധിക്കാത്ത രാജ്യങ്ങളിൽ ഒന്നാണ്​ ഫിൻലൻഡ്​. അഞ്ചരക്കോടി ജനങ്ങളുള്ള രാജ്യത്ത്​ ഇതുവരെ ആകെ ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafinlandcovid 19Euro Copa
News Summary - football fans return from Euro 2020 games in Russia Covid Rise in Finland
Next Story